പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി പ്രധാനമന്ത്രിയെ ആദരിച്ചു


ഈ ഊഷ്മളമായ ആംഗ്യം എന്നെ ആഴത്തിൽ സ്പർശിക്കുകയും ഭൂട്ടാൻ രാജാവിന്റെ മഹത്വത്തിന് എന്റെ നന്ദി അറിയിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

Posted On: 17 DEC 2021 8:05PM by PIB Thiruvananthpuram

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക്, രാജ്യത്തിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ആ രാജ്യത്തെ  പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രക് ഗയാൽപോ സമ്മാനിച്ചു. ഈ ഊഷ്മളമായ നടപടിക്ക്  ഭൂട്ടാനിലെ രാജാവിന് ശ്രീ മോദി നന്ദി അറിയിച്ചു.

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി,  ട്വീറ്റുകളുടെ  പരമ്പരയിൽ  പ്രധാനമന്ത്രി പറഞ്ഞു;

നന്ദി, ലിയോഞ്ചെൻ !  ഈ ഊഷ്മളമായ നടപടി  എന്നെ ആഴത്തിൽ സ്പർശിച്ചു, ഒപ്പം ഭൂട്ടാനിലെ രാജാവായ അദ്ദേഹത്തിന്റെ മഹത്വത്തിന് നന്ദി അറിയിക്കുകയും ചെയ്യുന്നു.

നമ്മുടെ ഭൂട്ടാനിലെ സഹോദരീസഹോദരന്മാരിൽ നിന്ന് അങ്ങേയറ്റം സ്‌നേഹവും വാത്സല്യവും സ്വീകരിക്കാനും ഭൂട്ടാന്റെ ദേശീയ ദിനത്തിന്റെ ശുഭകരമായ വേളയിൽ  എല്ലാവർക്കും എന്റെ ആശംസകൾ അറിയിക്കാനും ഈ അവസരത്തിൽ എനിക്ക് അവസരം ലഭിച്ചു.

സുസ്ഥിര വികസനത്തിന്റെ അതുല്യ മാതൃകയ്ക്കും ആഴത്തിലുള്ള ആത്മീയ ജീവിതരീതിക്കും ഭൂട്ടാനെ ഞാൻ അഭിനന്ദിക്കുന്നു. പരമ്പരയായി വന്ന ഡ്രക്ക് ഗ്യാൽപോസ് - അവരുടെ രാജാക്കന്മാർ - രാജ്യത്തിന് സവിശേഷമായ ഒരു സ്വത്വം  നൽകുകയും നമ്മുടെ രാജ്യങ്ങൾ പങ്കിടുന്ന അയൽപക്ക സൗഹൃദത്തിന്റെ പ്രത്യേക ബന്ധം പരിപോഷിപ്പിക്കുകയും ചെയ്തു.

ഭൂട്ടാനെ  ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായും അയൽക്കാരനായും ഇന്ത്യ എപ്പോഴും വിലമതിക്കും, സാധ്യമായ എല്ലാ വഴികളിലും ഭൂട്ടാന്റെ വികസന യാത്രയെ ഞങ്ങൾ പിന്തുണയ്ക്കുന്നത് തുടരും.

 

****



(Release ID: 1782853) Visitor Counter : 183