ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ജി-20 സെമിനാറിൽ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 09 DEC 2021 2:29PM by PIB Thiruvananthpuram

 



ന്യൂഡൽഹി: ഡിസംബർ 09, 2021

ഇന്തോനേഷ്യയുടെ അധ്യക്ഷതയിൽ ബാലിയിൽ സംഘടിപ്പിച്ച ജി 20 അന്താരാഷ്ട്ര സെമിനാറിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ന്യൂഡൽഹിയിൽ നിന്ന് വിർച്വലായി പങ്കെടുത്തു. 

ജി 20 യുടെ ഈ വർഷത്തെ പ്രമേയമായ “ഒരുമിച്ച് തിരിച്ചുവരിക, ശക്തമായി തിരിച്ചുവരിക” എന്ന വിഷയത്തിലൂന്നി സംസാരിച്ച ധനമന്ത്രി, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ശക്തവും സുസ്ഥിരവും സന്തുലിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആയ തിരിച്ചുവരവ് സാധ്യമാകാൻ, ലോക രാജ്യങ്ങളുടെ കൂട്ടായ പുരോഗതി ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു. ബഹുമുഖത്വത്തിനും കൂട്ടായ പ്രവർത്തനത്തിനും ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായക പങ്കു വഹിക്കാനാകുമെന്നും അവർ പറഞ്ഞു. ആഗോള സാമ്പത്തിക വീണ്ടെടുക്കൽ പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി എല്ലാവരെയും ഉൾക്കൊള്ളൽ, നിക്ഷേപം, നൂതനത്വം, സ്ഥാപനവത്കരണം എന്നീ ഘടകങ്ങൾ പ്രാധാനാമാണെന്നും ശ്രീമതി സീതാരാമൻ വ്യക്തമാക്കി.

ആഗോള സാമ്പത്തിക രംഗം കരകയറുമ്പോൾ ദൃശ്യമാകുന്ന അപഭ്രംശങ്ങളെ മറികടക്കാൻ സന്തുലിതവും ചെലവ് കുറഞ്ഞവുമായ വാക്സിൻ വിതരണവും, എല്ലാവർക്കും ചികിത്സയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ധനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യ ഇതുവരെ 125 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും 72 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ 90 രാജ്യങ്ങൾക്ക് എത്തിച്ചു നൽകിയതായും, ഈ പശ്ചാത്തലത്തിൽ ശ്രീമതി സീതാരാമൻ എടുത്തുപറഞ്ഞു.

 

സർക്കാരുകളുടെ പുനർനിർമ്മാണ ശ്രമങ്ങളിൽ ഹരിത നിക്ഷേപങ്ങൾ സുപ്രധാന പങ്ക് വഹിക്കുമെന്നും ശ്രീമതി സീതാരാമൻ വ്യക്തമാക്കി. പ്രകൃതി സൗഹൃദ വളർച്ചയ്ക്കുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ത്വരിതപ്പെടുത്തുന്നതും ലക്ഷ്യമിട്ട്, കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിനുള്ള ധനസഹായവും ഹരിത സാങ്കേതികവിദ്യകളും വികസ്വര രാജ്യങ്ങൾക്ക് എങ്ങനെ ലഭ്യമാക്കാമെന്ന കാര്യം ആലോചിക്കാനും ജി 20 രാഷ്ട്രങ്ങളോട് ധനമന്ത്രി ആവശ്യപ്പെട്ടു.
 
RRTN/SKY
 
****

( റിലീസ് ഐ.ഡി: 1779749) സന്ദര്‍ശക കൗണ്ടര്‍ : 213
ഈ റിലീസ് വായിക്കുക: हिन्दी , Urdu , Marathi , Tamil , Telugu , English , Bengali , Punjabi