ഊര്‍ജ്ജ മന്ത്രാലയം

ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട് ദേശീയ തല ചിത്രരചനാ മത്സരം 2021, BEE  സംഘടിപ്പിക്കുന്നു; കേരളത്തില്‍ 41 ഓളം വേദികളിലായാണ് മത്സരം നടക്കുക

Posted On: 04 DEC 2021 1:39PM by PIB Thiruvananthpuram

രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് 2005 മുതല്‍ ദേശീയതല ചിത്രരചനാമത്സരം ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി സംഘടിപ്പിക്കുന്നുണ്ട്.

'ആസാദി കാ അമൃത മഹോത്സവ്: എനര്‍ജി എഫിഷ്യന്‍ഡ് ഇന്ത്യ', 'ആസാദി കാ അമൃത മഹോത്സവ്: ശുചിത്വ ഗ്രഹം' എന്നിവയാണ് ഇത്തവണത്തെ മത്സരത്തിന്റെ പ്രമേയം.

രാജ്യത്തെ 36 സംസ്ഥാനങ്ങള്‍-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി 2021 ഡിസംബര്‍ ഒന്നുമുതല്‍ 10 വരെ സംസ്ഥാനതല ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. 2021 ഡിസംബര്‍ 12ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയതല ചിത്രരചനാ മത്സരത്തോടെ ഇതിന് സമാപനമാകും. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം ആയ 2021 ഡിസംബര്‍ 14ന് ദേശീയതല മത്സരവിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും 

ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള  പൊതുമേഖലാസ്ഥാപനങ്ങളുടെ പിന്തുണയോടുകൂടിയാണ് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഈ മത്സരം സംഘടിപ്പിക്കുന്നത് 

രാജ്യത്തെ യുവമനസ്സുകളില്‍ ഊര്‍ജ്ജസംരക്ഷണ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടി. മാത്രമല്ല കുട്ടികളുടെ മാതാപിതാക്കളെക്കൂടി ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കാനും ഊര്‍ജ്ജ സംരക്ഷണം സംബന്ധിച്ച അവബോധം അതുവഴി നല്‍കാനും ഇത് വഴിതുറക്കും. 

2021 നവംബര്‍ ഒന്നു മുതല്‍ 30 വരെ വിദ്യാര്‍ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ബ്യൂറോയുടെ പോര്‍ട്ടലായ www.bee-studentsawards.in ല്‍ ലഭ്യമാക്കിയിരുന്നു. 

ഇത്തവണത്തെ മത്സരത്തിനായി നാല്പത്തി അയ്യായിരത്തിലേറെ രജിസ്‌ട്രേഷനുകള്‍ ആണ് നോഡല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചത്. രാജ്യത്തുടനീളം 200 മത്സര വേദികള്‍ ബന്ധപ്പെട്ട നോഡല്‍ ഏജന്‍സികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തില്‍ 41 ഓളം വേദികളിലായാണ് മത്സരം നടക്കുക. 

അതത് സംസ്ഥാനങ്ങളിലെ വിദഗ്ധര്‍/ജൂറി സമിതി എന്നിവയുടെ നേതൃത്വത്തില്‍ മത്സരാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങള്‍ വിലയിരുത്തുന്നതാണ്. 5 മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രൂപ്പ് എ, എട്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഗ്രൂപ്പ് ബി എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ച് ആകും ഫല നിര്‍ണ്ണയം നടത്തുക. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ്  ദേശീയ തല മത്സരത്തിനായി അയക്കുന്നതാണ്. 

കലാ രംഗത്ത് പ്രശസ്തരായ 8 പേരെ ഉള്‍പ്പെടുത്തിയുള്ള ദേശീയ തല മൂല്യനിര്‍ണയ സമിതിക്ക് BEE രൂപം നല്‍കിക്കഴിഞ്ഞു. 2021 ഡിസംബര്‍ 12ന് നടക്കുന്ന ദേശീയതല മത്സരങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ചിത്രങ്ങള്‍ ഇവര്‍ വിലയിരുത്തും. ദേശീയ തലത്തില്‍ വിജയികള്‍ ആയവരുടെ വിവരങ്ങള്‍ 2021 ഡിസംബര്‍ 14 ന് പ്രഖ്യാപിക്കും. 

 സംസ്ഥാനതല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനതുക:

S.No

ഗ്രൂപ്പ് , ബി വിഭാഗങ്ങൾക്കുള്ള തുക

തുക (രൂപയിൽ)

i

ഒന്നാം സ്ഥാനം

Rs.50,000/

ii

രണ്ടാം സ്ഥാനം

Rs.30,000/

iii

മൂന്നാം സ്ഥാനം

Rs.20,000/

iv

പ്രോത്സാഹന സമ്മാനം (10 പേർക്ക്)

Rs.7,500/-

 

ദേശീയതല മത്സര വിജയികൾക്കുള്ള സമ്മാന തുക

S.No

ഗ്രൂപ്പ് , ബി വിഭാഗങ്ങൾക്കുള്ള തുക

തുക (രൂപയിൽ)

Amount (Rs.)

i

ഒന്നാം സ്ഥാനം

Rs.1,00,000/-

ii

രണ്ടാം സ്ഥാനം

Rs. 50,000/-

iii

മൂന്നാം സ്ഥാനം

Rs. 30,000/-

iv

പ്രോത്സാഹന സമ്മാനം (10 പേർക്ക്)

Rs. 15,000/-

 

 



(Release ID: 1778027) Visitor Counter : 346