പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ശ്രീ കെ. റോസയ്യ ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 04 DEC 2021 12:31PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ശ്രീ കെ. റോസയ്യയുടെ  നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ശ്രീ കെ. റോസയ്യ ഗാരുവിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. ഞങ്ങൾ രണ്ടുപേരും മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് അദ്ദേഹം തമിഴ്നാട് ഗവർണറായിരുന്നപ്പോഴും അദ്ദേഹവുമായുള്ള ഇടപഴകലുകൾ ഞാൻ ഓർക്കുന്നു. പൊതുസേവനത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം.  ഓം ശാന്തി."



(Release ID: 1778019) Visitor Counter : 113