ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

"ഹർ ഘർ ദസ്തക് "മുന്നേറ്റത്തിന് കീഴിൽ കൈവരിച്ച പുരോഗതി/നിലവിലെ അവസ്ഥ എന്നിവ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി

Posted On: 02 DEC 2021 1:52PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 2, 2021

നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വാക്‌സിൻ ഒന്നാം ഡോസ് വിതരണത്തിൽ 5.9 ശതമാനത്തിന്റെ വർധയാണ് "ഹർ ഘർ ദസ്തക്" ദേശീയതല കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ് പ്രചാരണത്തിന്റെ ഫലമായി ഉണ്ടായത്. പ്രചാരണ കാലയളവിൽ കോവിഡ്-19 പ്രതിരോധ മരുന്നിന്റെ രണ്ടാം ഡോസ് വിതരണത്തിൽ 11.7 ശതമാനം വർദ്ധനയും ഉണ്ടായിട്ടുണ്ട്.

"ഹർ ഘർ ദസ്റ്റക്" മുന്നേറ്റത്തിന് കീഴിൽ കൈവരിച്ച പുരോഗതി/നിലവിലെ അവസ്ഥ എന്നിവ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങൾ-കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, എൻ എച് എം എംഡി-മാർ എന്നിവരുമായി വീഡിയോ കോൺഫെറെൻസിലൂടെ നടത്തിയ അവലോകനയോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ അറിയിച്ചതാണ് ഇക്കാര്യം.

2021 നവംബർ മൂന്നിനാണ് "ഹർ ഘർ ദാസ്റ്റക്" മുന്നേറ്റത്തിന് തുടക്കമായത്. സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ച് കൊണ്ട് അർഹരായ എല്ലാ വ്യക്തികൾക്കും ഒന്നാം ഡോസ് വാക്സിൻ വിതരണം ചെയ്യുക, രണ്ടാം ഡോസ് ലഭിക്കാത്തവർക്ക് വാക്സിൻ ലഭ്യമാക്കുക, പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ബോധവൽക്കരണം നടത്തുക, മെച്ചപ്പെട്ട ശേഖരണം ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് മുന്നേറ്റത്തിനു തുടക്കമിട്ടത്.

പ്രചാരണ കാലയളവിൽ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവർ കാഴ്ച വെച്ച പ്രകടനം, കൈവരിച്ച നേട്ടങ്ങൾ എന്നിവയെ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിനന്ദിച്ചു. പ്രചാരണ കാലയളവിൽ പ്രതിരോധകുത്തിവെപ്പ് പ്രവർത്തനങ്ങളുടെ വേഗത വർദ്ധിച്ചിട്ടുണ്ടെങ്കിലും, ദേശീയതലത്തിൽ ഏകദേശം 12 കോടി ഗുണഭോക്താക്കൾക്ക് ഇനിയും രണ്ടാം ഡോസ് ലഭിക്കാനുണ്ട് എന്നത് അടിയന്തര ശ്രദ്ധ ആവശ്യമുള്ളതാണ് എന്ന് യോഗം വിലയിരുത്തി

രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത മൊത്തം കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ് ഡോസുകളുടെ എണ്ണം ഇന്ന് 125 കോടി പിന്നിട്ടു. താൽക്കാലിക റിപ്പോർട്ട് പ്രകാരം ഇതിൽ 79.13 കോടി (84.3 ശതമാനം) ഒന്നാം ഡോസും, 45.82 കോടി (49 ശതമാനം) പേർക്ക് രണ്ടാം ഡോസും നൽകി.

അർഹരായ എല്ലാവർക്കും ഒന്നാം ഡോസ് ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2021 ആഗസ്റ്റ്-സെപ്തംബർ കാലയളവിൽ ഡോസുകൾ സ്വീകരിച്ചവർക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കാനും, അതുവഴി രണ്ടാം ഡോസ് ലഭിക്കാനുള്ള വ്യക്തികൾക്ക് കുത്തിവയ്പ്പ് ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കണം. പ്രതിരോധ കുത്തിവെയ്പിന്റെ വേഗത വർദ്ധിപ്പിക്കുകയും, സംസ്ഥാനങ്ങളുടെ പക്കലുള്ള വാക്സിൻ ഡോസുകൾ സമയോചിതമായി ഉപയോഗപ്പെടുത്തുകയും, പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള ഡോസുകൾ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത് തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. 

പ്രാദേശികതലത്തിൽ സ്വാധീനമുള്ളവർ, സാമുദായിക നേതാക്കൾ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം കഴിഞ്ഞവർ ഉൾപ്പെടെയുള്ളവർ, പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതിനായി മുൻപോട്ട് വരുന്നത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കണം എന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 

 
RRTN/SKY
 
*********


(Release ID: 1777282) Visitor Counter : 256