ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 124.10 കോടി പിന്നിട്ടു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80.98 ലക്ഷത്തിലധികം ഡോസുകൾ നൽകി
രോഗമുക്തി നിരക്ക് 98.36%.
കഴിഞ്ഞ 24 മണിക്കൂറിൽ 8,954 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 99,023; 547 ദിവസങ്ങൾക്കുശേഷം ഇത് ഒരു ലക്ഷത്തിൽ താഴെ
പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ 17 ദിവസമായി ഒരു ശതമാനത്തിൽ താഴെ (0.84%)
Posted On:
01 DEC 2021 9:48AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിൽ 80,98,716 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 124.10കോടി (1,24,10,86,850) കടന്നു.
1,28,94,826 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ10,207 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,28,506 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.36%.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 157 മത് ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,954 പേർക്കാണ്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായ 547 ദിവസത്തിനു ശേഷം ഒരു ലക്ഷത്തിൽ താഴെയാണ്. 99,023 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ് - 2020മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,08,467 പരിശോധനകൾ നടത്തി. ആകെ 64.24 കോടിയിലേറെ (64,24,12,315) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.84 % ആണ് – ഇത് 17ദിവസമായി 1% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.81% . കഴിഞ്ഞ 58 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും,തുടർച്ചയായ 93 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.
(Release ID: 1776688)
Visitor Counter : 178