വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഓൾ ഇന്ത്യ റേഡിയോ #AIRNxt പരിപാടിയ്ക്ക് തുടക്കം കുറിച്ചു
Posted On:
29 NOV 2021 11:49AM by PIB Thiruvananthpuram
2021 നവംബർ 28 മുതൽ യുവ ഭാരതത്തെ പ്രതിനിധീകരിക്കുന്നവർക്കായി ഓൾ ഇന്ത്യ റേഡിയോ സ്റ്റുഡിയോകൾ തുറന്നിരിക്കുന്നു. അടുത്ത 52 ആഴ്‌ചകളിൽ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള പ്രാദേശിക കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് എ ഐ ആർ സ്റ്റേഷനുകൾ അവസരം നൽകും. യുവാക്കളെ കേന്ദ്രീകരിച്ചുള്ള പരിപാടികളെ കുറിച്ഛ് ചർച്ച ചെയ്യാനും അവ ക്യൂറേറ്റ് ചെയ്യാനും അവർക്ക് അവസരം ഉണ്ടാകും. സ്വാതന്ത്ര്യം നേടിയിട്ട് കഴിഞ്ഞ 75 വർഷം കൊണ്ട് രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ രാജ്യം എവിടെ എത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നതിനെക്കുറിച്ചും സംസാരിക്കാൻ ഈ പരിപാടികൾ യുവാക്കളെ പ്രോത്സാഹിപ്പിക്കും.
1000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഏകദേശം 20,000 യുവാക്കൾ, 167 എഐആർ സ്റ്റേഷനുകളിലൂടെ അടുത്ത ഒരു വർഷത്തിനുള്ളിൽ പങ്കെടുക്കും.
ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിലുള്ള ആഘോഷങ്ങളുടെ ഭാഗമായാണ് #AIRNxt എന്ന പുതിയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
***
(Release ID: 1776045)
Visitor Counter : 184