ഗ്രാമീണ വികസന മന്ത്രാലയം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനാവശ്യത്തിനും ആസ്തി സൃഷ്ടിക്കലിനും ഫണ്ട് അനുവദിക്കുന്നതിൽ പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യാ ഗവൺമെന്റ്

Posted On: 25 NOV 2021 4:04PM by PIB Thiruvananthpuram

ഗ്രാമീണ മേഖലയിലെ ഒരു കുടുംബത്തിന് ആവശ്യാനുസരണം കുറഞ്ഞത് 100 ദിവസം വേതനത്തോട് കൂടിയ തൊഴിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമം  ഉറപ്പ് നൽകുന്നു.

ഗുണഭോക്താക്കളുടെ ആവശ്യാനുസരണം നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 240 കോടിയിലധികം വ്യക്തിഗത തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

വേതനത്തിനും ആസ്തി സൃഷ്ടിക്കലിനുമായി ഫണ്ട് അനുവദിക്കുന്നത് ഒരു തുടർപ്രക്രിയയാണ്. ബജറ്റ് മതിപ്പ് പ്രകാരം മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം ഫണ്ട് വിഹിതത്തിൽ 18 ശതമാനത്തിലധികം വർധനയുണ്ടായി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 68,568 കോടി രൂപയിലധികം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പദ്ധതി നടപ്പിലാക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്.

അധിക ഫണ്ട് ആവശ്യമുള്ളപ്പോഴെല്ലാം, അനുവദിക്കാൻ ധനമന്ത്രാലയത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, പദ്ധതിക്കായി 50,000 കോടി രൂപ അധിക ഫണ്ട് ധനമന്ത്രാലയം അനുവദിച്ചു.

അടുത്തിടെ, ഇടക്കാല നടപടിയെന്ന നിലയിൽ, മഹാത്മാഗാന്ധി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ധനമന്ത്രാലയം 10,000 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ചു. കൂടാതെ, പുതുക്കിയ അടങ്കല്‍ ഘട്ടത്തിൽ ആവശ്യകത വിലയിരുത്തി വിഹിതം നൽകുന്നു.

കേന്ദ്ര ഗവൺമെന്റിനും സംസ്ഥാന ഗവണ്മെന്റുകൾക്കും ബാധകമായ നിയമത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും വ്യവസ്ഥകൾ പ്രകാരം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനാവശ്യത്തിനും ആസ്തി സൃഷ്ടിക്കലിനും ഫണ്ട് അനുവദിക്കുന്നതിൽ  ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

*****



(Release ID: 1775082) Visitor Counter : 223