സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
അന്തരീക്ഷ കാലാവസ്ഥാ ഗവേഷണ-മോഡലിംഗ് നിരീക്ഷണ സംവിധാനങ്ങളും സേവനങ്ങളും (എക്രോസ്) അടുത്ത ധനകാര്യ കമ്മിഷന്‍ കാലയളവിലും (2021-26) തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
എക്രോസിന്റെയും അതിന്റെ എട്ട് ഉപപദ്ധതികള്‍ക്കും അടുത്ത സാമ്പത്തിക ചക്രത്തിലേക്കുള്ള ചെലവ് 2,135 കോടി രൂപയായിരിക്കും
Posted On:
24 NOV 2021 3:41PM by PIB Thiruvananthpuram
''അന്തരീക്ഷ കാലാവസ്ഥാ ഗവേഷണം-മോഡലിംഗ് നീരീക്ഷണസംവിധാനവും സേവനങ്ങളും(എക്രോസ്) എന്ന കുടയ്ക്ക് കീഴിലുള്ള പദ്ധതികളും (അംബ്രലാ സ്‌കീം) അതിന്റെ എട്ട് ഉപപദ്ധതികളും അഞ്ചുവര്‍ഷത്തെ അടുത്ത സാമ്പത്തിക ചക്രത്തിലും തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്‍കി. 2,135 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതി 2021-2026 സാമ്പത്തിക ചക്രത്തിലും തുടരാനാണ് അനുമതി. ഭൗമശാസ്ത്ര മന്ത്രാലയം (എം.ഒ.ഇ.എസ്) അതിന്റെ യൂണിറ്റുകളായ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഇന്ത്യന്‍ മീറ്ററോളിജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്-ഐ.എം.ഡി), നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിംഗ് (ദേശീയ മദ്ധ്യതല കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം-എന്‍.സി.എം.ആര്‍. ഡബ്ല്യു. എഫ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റീരിയോളജി (ദേശീയ ഉഷ്ണമേഖലാ കാലാവസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട്- ഐ.ഐ.ടി.എം), ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (അന്തര്‍ദ്ദേശീയ സമുദ്ര മുന്നറിയിപ്പ് കേന്ദ്രം-ഇന്‍കോസിസ്). എന്നിവ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്;
വിശദാംശങ്ങള്‍:
കാലാവസ്ഥയേയും കാലാവസ്ഥാ സേവനത്തിന്റെയും വിവിധ വശങ്ങള്‍ അഭിസംബോധന ചെയ്യുന്ന ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (എര്‍ത്ത് സയന്‍സസ് മന്ത്രാലയത്തിന്റെ -എം.ഒ.ഇ.എസ്) അന്തരീക്ഷ ശാസ്ത്ര പരിപാടികളുമായി ബന്ധപ്പെട്ടതാണ് എക്രോസ് പദ്ധതി. എക്രോസ് എന്ന ഒരുകുടക്കീഴില്‍ വരുന്ന പദ്ധതിയില്‍ ഈ വശങ്ങളെ ഓരോന്നും എട്ട് ഉപപദ്ധതികളായി കൂട്ടിച്ചേര്‍ത്ത് നേരത്തെ പറഞ്ഞ നാല് സ്ഥാപനങ്ങള്‍ മുഖേന സംയോജിത രീതിയില്‍ നടപ്പിലാക്കുന്നു.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യവും:
ഋതുഭേദങ്ങളുടെയും കാലാവസ്ഥയുടെയും എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതിനായി വിവിധ വിഷയ സ്വഭാവമുള്ള എക്രോസ് പദ്ധതിക്ക് കീഴിലുള്ള എട്ട് ഉപപദ്ധതികളും ഐ.എം.ഡി, ഐ.ഐ.ടി.എം, എന്‍.സി.എം.ആര്‍.ഡബ്ല്യൂ.എഫ്, ഇന്‍കോസിസ് എന്നിവയിലൂടെ സംയോജിത രീതിയിലാണ് നടപ്പിലാക്കുക. താഴെപ്പറയുന്ന എട്ട് പദ്ധിതികളിലൂടെ മേല്‍പ്പറഞ്ഞ ചുമതലകള്‍ നിറവേറ്റുന്നതിന് ഓരോ സ്ഥാപനത്തിനും നിയുക്തമായ പങ്കുണ്ട്:
പോളാരിമെട്രിക് ഡോപ്ലര്‍ വെതര്‍ റഡാറുകളുടെ (ഡി.ഡബ്ല്യു.ആര്‍) കമ്മീഷന്‍ ചെയ്യല്‍-ഐ.എം.ഡി
(2) മുന്നറിയിപ്പ് സംവിധാനത്തിന്റെ ആധുനികവല്‍ക്കരണം (ഫോര്‍കാസ്റ്റ് സിസ്റ്റം)-ഐ.എം.ഡിയുടെ നവീകരണം
(3) ഋതുഭേദവും കാലാവസ്ഥാ സേവനങ്ങളും-ഐ.എം.ഡി
(4) അന്തരീക്ഷ നിരീക്ഷണ ശൃംഖല-1 എം.ഡി
(5) ഋതുഭേദങ്ങളുടെയും കാലാവസ്ഥയുടെയും ന്യൂമറിക്കല്‍ മോഡലിംഗ് -എന്‍.സി.എം.ആര്‍.ഡബ്ല്യു. എഫ്
(6) മണ്‍സൂണ്‍ മിഷന്‍ 111- ഐ.ഐ.ടി.എം/എന്‍.സി.എം.ആര്‍.ഡബ്ല്യു.എഫ്/ഇകോസിസ്/ഐ.എം.ഡി
(7) മണ്‍സൂണ്‍ സംവഹനം (കണ്‍വെക്ഷന്‍), മേഘങ്ങള്‍, കാലാവസ്ഥാ വ്യതിയാനം (എ.സി4)- ഐ.ഐ.ടി.എം/എന്‍.സി.എം.ആര്‍.ഡബ്ല്യൂ.എഫ്/ഐ.എം.ഡി
(8) ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിംഗ് സിസ്റ്റം (എച്ച്.പി.സി.എസ്)ഐ.ഐ.ടി.എം/എന്‍.സി.എം.ആര്‍.ഡബ്ല്യു.എഫ്.
തൊഴിലവസര സൃഷ്ടിക്കല്‍ സാദ്ധ്യതകള്‍ ഉള്‍പ്പെടെയുള്ള പ്രധാന നേട്ടം
മെച്ചപ്പെട്ട ഋതുഭേദ, കാലാവസ്ഥ, സമുദ്ര പ്രവചനം, സേവനങ്ങള്‍ എന്നിവയും മറ്റ് അപകട സംബന്ധമായ സേവനങ്ങളും നല്‍കുകയും അതുവഴി
പൊതു കാലാവസ്ഥാ സേവനം, കാര്‍ഷിക-കാലാവസ്ഥാ സേവനങ്ങള്‍, വ്യോമയാന സേവനങ്ങള്‍, പരിസ്ഥിതി നിരീക്ഷണ സേവനങ്ങള്‍, ജല-കാലാവസ്ഥാ സേവനങ്ങള്‍, കാലാവസ്ഥാ സേവനങ്ങള്‍, വിനോദസഞ്ചാരം, തീര്‍ത്ഥാടനം, വൈദ്യുതി ഉല്‍പ്പാദനം, ജല പരിപാലനം, കായികം സാഹസികത തുടങ്ങിയ വിവിധ സേവനങ്ങളിലൂടെ അന്തിമ ഉപഭോക്താവിന് ആനുപാതികമായ ആനുകൂല്യങ്ങള്‍ കൈമാറുന്നത് ഉറപ്പാക്കുകയും ചെയ്യും. പ്രവചനം സൃഷ്ടിക്കുന്നത് മുതല്‍ അതിന്റെ വിതരണം വരെയുള്ള മുഴുവന്‍ പ്രക്രിയയ്ക്കും ഓരോ ഘട്ടത്തിലും ഗണ്യമായ മാനവശേഷി ആവശ്യമാണ്, അതുവഴി നിരവധി ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും
.
പശ്ചാത്തലം:
ഋതുഭേദങ്ങള്‍, കാലാവസ്ഥ, സമുദ്രം എന്നിവയുടെ ഘടകങ്ങള്‍ നിരീക്ഷിക്കുകയും
കാലാവസ്ഥാ ശാസ്ത്രത്തെ അഭിസംബോധന ചെയ്യുന്നതുള്‍പ്പെടെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങള്‍ക്കായി ഋതുഭേദം, കാലാവസ്ഥ, അപകട സംബന്ധമായ പ്രതിഭാസങ്ങള്‍ എന്നിവ പ്രവചിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അനുശാസനാകളിലൊന്ന്. ആഗോള കാലാവസ്ഥാ വ്യതിയാനം മൂലമുള്ള തീവ്രമായ കാലാവസ്ഥാ സംഭവങ്ങളുടെ വര്‍ദ്ധനവും കഠിനമായ കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകളും ഐ.എം.ഡി, ഐ.ഐ.ടി.എം, എന്‍.സി.എം.ആര്‍.ഡബ്ല്യൂ.എഫ്, ഇന്‍കോസിസ് എന്നിവയിലൂടെ സംയോജിതമായി നടപ്പിലാക്കുന്ന നിരവധി ക്രമപ്പെടുത്തിയ ലക്ഷ്യമുള്ള പരിപാടികള്‍ രൂപീകരിക്കാന്‍ എം.ഒ.ഇ.എസ്‌നെ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി, ഈ പ്രവര്‍ത്തനങ്ങള്‍ എക്രോസ് എന്ന ഒരുകുടയ്ക്ക് കീഴില്‍ വരുന്ന പദ്ധതികളില്‍ ഒന്നിച്ചുചേര്‍ത്തു.
(Release ID: 1774643)
Visitor Counter : 255
Read this release in:
Marathi
,
Tamil
,
Telugu
,
Kannada
,
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia