പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


"ഇന്ത്യൻ ആരോഗ്യ പരിചരണ മേഖല നേടിയ ആഗോള വിശ്വാസം സമീപകാലത്ത് ഇന്ത്യയെ "ലോകത്തിന്റെ ഫാർമസി" എന്ന് വിളിക്കുന്നതിലേക്ക് നയിച്ചു.

“മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, കോവിഡ് -19 ആഗോള മഹാമാരിയുടെ സമയത്ത് ഞങ്ങൾ ഈ ഉത്സാഹം ലോകമെമ്പാടും കാണിച്ചു.

“വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിവുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയൊരു സംഘം ഇന്ത്യയിലുണ്ട്. ഈ കരുത്ത് "ഇന്ത്യ കണ്ടെത്താനും നിർമ്മിക്കാനും" ഉപയോഗിക്കേണ്ടതുണ്ട്.

“വാക്‌സിനുകൾക്കും മരുന്നുകൾക്കുമുള്ള പ്രധാന ചേരുവകളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. ഇന്ത്യ കീഴടക്കേണ്ട ഒരു മേഖലയാണിത്.

“ ഇന്ത്യയിൽ ആശയം സ്വരൂപിക്കുക , ഇന്ത്യയിൽ നവീനാശയങ്ങൾ കൊണ്ട് വരൂ , ഇന്ത്യയിൽ നിർമ്മിക്കൂ , ലോകത്തിനായി നിർമ്മിക്കൂ എന്നിവയിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു.
നിങ്ങളുടെ യഥാർത്ഥ ശക്തി കണ്ടെത്തി ലോകത്തെ സേവിക്കുക"

Posted On: 18 NOV 2021 4:45PM by PIB Thiruvananthpuram

ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ ചടങ്ങിൽ പങ്കെടുത്തു.

മഹാമാരി  ഫാർമസ്യൂട്ടിക്കൽ മേഖലയെ ശ്രദ്ധയിൽ  കൊണ്ടുവന്നെന്ന്  സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ജീവിതശൈലിയോ, മരുന്നുകളോ, മെഡിക്കൽ സാങ്കേതികവിദ്യയോ, വാക്സിനുകളോ ആകട്ടെ, ആരോഗ്യസംരക്ഷണത്തിന്റെ എല്ലാ മേഖലകളും കഴിഞ്ഞ രണ്ട് വർഷമായി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായവും വെല്ലുവിളി ഉയർത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യൻ ഹെൽത്ത് കെയർ മേഖല നേടിയ ആഗോള വിശ്വാസം സമീപകാലത്ത് ഇന്ത്യയെ "ലോകത്തിന്റെ ഫാർമസി" എന്ന് വിളിക്കുന്നതിലേക്ക് നയിച്ചു", ശ്രീ മോദി പറഞ്ഞു.

ആരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ നിർവചനം ഭൗതികമായ അതിരുകളാൽ പരിമിതപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, കോവിഡ് -19 ആഗോള മഹാമാരിയുടെ  സമയത്ത് ഞങ്ങൾ ഈ ആത്മാവിനെ ലോകമെമ്പാടും കാണിച്ചു. പാൻഡെമിക് സമയത്ത്, “മഹാമാരിയുടെ   പ്രാരംഭ ഘട്ടത്തിൽ ഞങ്ങൾ 150 ലധികം രാജ്യങ്ങളിലേക്ക് ജീവൻരക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതി ചെയ്തു. ഈ വർഷം 100 രാജ്യങ്ങളിലേക്ക് 65 ദശലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ ഞങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്,” പ്രധാനമന്ത്രി അറിയിച്ചു. 

മരുന്ന് കണ്ടുപിടിത്തത്തിലും നൂതന മെഡിക്കൽ ഉപകരണങ്ങളിലും ഇന്ത്യയെ മുൻനിരയിലാക്കാൻ നൂതനമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ്  വിഭാവനം ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. . എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് നയപരമായ ഇടപെടലുകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ കഴിവുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയൊരു സംഘം ഇന്ത്യയിലുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. " കണ്ടുപിടിത്തങ്ങൾക്കും, ഇന്ത്യയിൽ  നിർമ്മിക്കുന്നതിനും" ഈ ശക്തി പ്രയോജനപ്പെടുത്തേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശീയമായ കഴിവുകൾ വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഊന്നൽ നൽകി. “ഇന്ന്, ഇന്ത്യയിലെ 1.3 ബില്യൺ ആളുകൾ ഇന്ത്യയെ ആത്മനിർഭർ ആക്കുന്നതിന് സ്വയം ഏറ്റെടുത്തിരിക്കുമ്പോൾ, വാക്സിനുകൾക്കും മരുന്നുകൾക്കുമുള്ള പ്രധാന ചേരുവകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. ഇന്ത്യ കീഴടക്കേണ്ട ഒരു മേഖലയാണിത്”, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

“ ഇന്ത്യയിൽ ആശയം സ്വരൂപിക്കുക , ഇന്ത്യയിൽ നവീനാശയങ്ങൾ കൊണ്ട് വരൂ ,  ഇന്ത്യയിൽ നിർമ്മിക്കൂ , ലോകത്തിനായി  നിർമ്മിക്കൂ " എന്നിവയിലേക്ക്  പ്രധാനമന്ത്രി പങ്കാളികളെ ക്ഷണിച്ചു. നിങ്ങളുടെ യഥാർത്ഥ ശക്തി കണ്ടെത്തി ലോകത്തെ സേവിക്കുക, അദ്ദേഹം ഉപസംഹരിച്ചു.



(Release ID: 1772974) Visitor Counter : 188