പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിഡ്‌നി ഡയലോഗിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും

Posted On: 17 NOV 2021 7:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 നവംബർ 18-ന് രാവിലെ 9 മണിക്ക് സിഡ്‌നി ഡയലോഗിൽ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യയുടെ സാങ്കേതിക പരിണാമവും വിപ്ലവവും എന്ന വിഷയത്തിലാണ്  അദ്ദേഹം സംസാരിക്കുക . ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ആമുഖ പരാമർശങ്ങൾക്ക് മുമ്പായിട്ടായിരിക്കും  പ്രധാനമന്ത്രിയുടെ പ്രസംഗം. 

2021 നവംബർ 17 മുതൽ 19 വരെയാണ് സിഡ്‌നി ഡയലോഗ് നടക്കുന്നത്. ഇത് ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു സംരംഭമാണ്. ഉയർന്നുവരുന്നതും നിർണായകവുമായ സാങ്കേതികവിദ്യകൾ ഉയർത്തുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനും പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും പൊതുവായ ധാരണകൾക്കായി പ്രവർത്തിക്കുന്നതിനും രാഷ്ട്രീയ, ബിസിനസ്സ്, ഗവണ്മെന്റ്  നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന  വേദി കൂടിയായിരിക്കും ഇത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരുടെ മുഖ്യ പ്രഭാഷണത്തിനും ചടങ്ങു്  സാക്ഷ്യം വഹിക്കും. 

*****
 



(Release ID: 1772761) Visitor Counter : 145