പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർ പ്രദേശിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും


സുൽത്താൻപൂർ ജില്ലയിലെ എക്‌സ്‌പ്രസ് വേയിൽ 3.2 കിലോമീറ്റർ നീളമുള്ള എയർ സ്ട്രിപ്പിൽ പ്രധാനമന്ത്രി വ്യോമാഭ്യാസ പരിപാടിക്ക് സാക്ഷ്യം വഹിക്കും

प्रविष्टि तिथि: 15 NOV 2021 11:07AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 നവംബർ 16-ന് ) ഉത്തർപ്രദേശ് സന്ദർശിക്കുകയും ഉച്ചയ്ക്ക് 1:30-ന് സുൽത്താൻപൂർ ജില്ലയിലെ കർവാൾ ഖേരിയിൽ പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേയുടെ  ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും.

അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ലാൻഡിംഗ്/ടേക്ക് ഓഫ് ചെയ്യുന്നതിനായി സുൽത്താൻപൂർ ജില്ലയിലെ എക്‌സ്‌പ്രസ് വേയിൽ നിർമ്മിച്ച 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസത്തിനും  പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.

പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ നീളം 341 കിലോമീറ്ററാണ്. ഇത് ലഖ്‌നൗ-സുൽത്താൻപൂർ റോഡിൽ (ദേശീയ പാത -731) സ്ഥിതി ചെയ്യുന്ന ചൗദ്സാരായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് യുപി-ബിഹാർ അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കിഴക്കായി ദേശീയ പാത നമ്പർ 31-ൽ സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിൽ അവസാനിക്കുന്നു. എക്സ്പ്രസ് വേ 6-വരി വീതിയുള്ളതാണ്, അത് ഭാവിയിൽ 8-വരിയായി വികസിപ്പിക്കാം. ഏകദേശം 22500 കോടി രൂപ ചെലവിൽ നിർമ്മിക്കപ്പെട്ട പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ ഉത്തർപ്രദേശിന്റെ കിഴക്കൻ ഭാഗത്തിന്റെ പ്രത്യേകിച്ച് ലഖ്‌നൗ, ബരാബങ്കി, അമേഠി, അയോധ്യ, സുൽത്താൻപൂർ, അംബേദ്കർ നഗർ, അസംഗഡ്, മൗ ,ഗാസിപൂർ എന്നീ ജില്ലകളുടെ സാമ്പത്തിക വികസനത്തിന് ഉത്തേജനം നൽകും.

*****


(रिलीज़ आईडी: 1771846) आगंतुक पटल : 282
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada