സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

പൊതുമേഖലാ എണ്ണ വിപണനക്കമ്പനികള്‍ക്ക് എഥനോള്‍ സംഭരിക്കുന്നതിനുള്ള സംവിധാനത്തിന് മന്ത്രിസഭയുടെ അംഗീകാരം


നടപടി എഥനോള്‍ മിശ്രിത പെട്രോള്‍ പദ്ധതി 2021-22 എഥനോള്‍ വിതണ വര്‍ഷത്തേയ്ക്ക്, പൊതുമേഖല ഒഎംസികള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള എഥനോള്‍ വില പരിഷ്‌കരിച്ചതിന്റെ ഭാഗമായി

Posted On: 10 NOV 2021 3:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി ഇബിപി പദ്ധതിക്ക് കീഴില്‍ വിവിധ കരിമ്പ് അധിഷ്ഠിത അസംസ്‌കൃത വസ്തുക്കളില്‍ നിന്നുല്‍പാദിപ്പിക്കുന്ന എഥനോളിന് ഉയര്‍ന്ന വില നിശ്ചയിക്കുന്നതിനുള്ള അനുമതി നല്‍കി. ഇഎസ്വൈ 2020-21 കാലയളവില്‍ 2020 ഡിസംബര്‍ 1 മുതല്‍ 2021  നവംബര്‍ 31 വരെ വരാനിരിക്കുന്ന 2020-21 കരിമ്പ് വിളവെടുപ്പ് കാലത്തേക്കാണ് അനുമതി നല്‍കിയത്.

ഇനിപ്പറയുന്ന കാര്യങ്ങള്‍ക്കും അനുമതി നല്‍കി:

  1.  സി ഹെവി ശര്‍ക്കരപ്പാനിയില്‍ നിന്നുള്ള എഥനോളിന്റെ വില ലിറ്ററിന് 45.69 രൂപയില്‍ നിന്ന് ലിറ്ററിന് 46.66 രൂപയായി ഉയര്‍ത്തി.
  2.  ബി ഹെവി ശര്‍ക്കരപ്പാനിയില്‍ നിന്നുള്ള എഥനോളിന്റെ വില ലിറ്ററിന് 57.61 രൂപയില്‍ നിന്ന് ലിറ്ററിന് 59.08 രൂപയായി ഉയര്‍ത്തി.
  3. കരിമ്പ് ജ്യൂസ്, പഞ്ചസാര / പഞ്ചസാര സിറപ്പ് എന്നിവയില്‍ നിന്നുള്ള എഥനോളിന്റെ വില ലിറ്ററിന് 62.65 രൂപയില്‍ നിന്ന് ലിറ്ററിന് 63.45 രൂപയായി വര്‍ദ്ധിപ്പിക്കും.
  4. കൂടാതെ, ജിഎസ്ടി ചരക്കുസേവന, ഗതാഗത നിരക്കുകളും നല്‍കേണ്ടതാണ്.
  5. രാജ്യത്ത് നൂതന ജൈവ ഇന്ധന ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുന്നതിന് സഹായിക്കുമെന്ന് കരുതുന്നതിനാല്‍ 2ജി എഥനോളിന്റെ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എണ്ണ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചു. ധാന്യ അധിഷ്ഠിത എഥനോള്‍ വില നിലവില്‍ എണ്ണ വിപണന കമ്പനികളാണ് (ഒഎംസികള്‍) തീരുമാനിക്കുന്നത് എന്ന കാര്യം പ്രധാനമാണ്.

എഥനോള്‍ വിതരണ കമ്പനികള്‍ക്ക് വിലസ്ഥിരതയും മത്സരാധിഷ്ഠിത വിലയും നല്‍കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിന്റെ നയം എളുപ്പമാക്കുന്നതിനൊപ്പം കരിമ്പ് കൃഷിക്കാരുടെ കുടിശ്ശിക കുറയ്ക്കുന്നതിനും ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതിനും വിദേശനാണ്യം സമ്പാദിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും മന്ത്രിസഭാസമിതി തീരുമാനം സഹായിക്കും.

2ജി എഥനോളിന്റെ വില നിശ്ചയിക്കുന്നതിന് എണ്ണ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള തീരുമാനം രാജ്യത്ത് നൂതന ജൈവ ഇന്ധന ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കും.

എല്ലാ ഡിസ്റ്റിലറികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം നേടാനാകുന്നതിനൊപ്പം അവയില്‍ മിക്കതും ഇബിപി പദ്ധതിക്കായി എഥനോള്‍ വിതരണം ചെയ്യുമെന്നും കണക്ക് കൂട്ടുന്നു.

എണ്ണ വില്‍പന കമ്പനികള്‍ 10 ശതമാനം വരെ എഥനോള്‍ കലര്‍ന്ന ഇന്ധനം വില്‍ക്കുമ്പോള്‍ (ഒഎംസികള്‍) ഗവണ്‍മെന്റ് എഥനോള്‍ ബ്ലെന്‍ഡഡ് പെട്രോള്‍ (ഇബിപി) പ്രോഗ്രാം നടപ്പിലാക്കി വരികയാണ്. ഇതര പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് ഒഴികെ ഇന്ത്യ മുഴുവന്‍  2019 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. ഊര്‍ജ്ജ ആവശ്യകതകള്‍ക്ക് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും കാര്‍ഷിക മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ഈ ഇടപെടല്‍ ശ്രമിക്കുന്നു.

ഗവണ്‍മെന്റ് 2014 മുതലുള്ള എഥനോളിന്റെ നിര്‍വഹണവില വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയിട്ടുണ്ട്. 2018ല്‍ ആദ്യമായി എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള എഥനോളിന്റെ വ്യത്യസ്ത വില ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഈ തീരുമാനങ്ങള്‍ എഥനോളിന്റെ വിതരണത്തെ ഗണ്യമായി മെച്ചപ്പെടുത്തി. അതുവഴി പൊതുമേഖലാ ഒഎംസികളുടെ എഥനോള്‍ സംഭരണം 2013-14ലെ 38 കോടി ലിറ്ററില്‍ നിന്ന് 2020-21 ല്‍ 350 കോടി ലിറ്ററിലേക്ക് വര്‍ദ്ധിക്കുകയുണ്ടായി.

ഓഹരി ഉടമകള്‍ക്ക് ദീര്‍ഘകാല വീക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ, എംഒപി ആന്‍ഡ് എന്‍ജി 'ഇബിപി പ്രോഗ്രാമിന് കീഴില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ എഥനോള്‍ സംഭരണ നയം' പ്രസിദ്ധീകരിച്ചു. ഇതിന് അനുസൃതമായി, ഒഎംസികള്‍ ഇതിനകം എഥനോള്‍ വിതരണക്കാരുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. എഥനോള്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ എഥനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ദീര്‍ഘകാല കരാറുകളിലെത്താന്‍ യോഗ്യത നേടിയ പ്രോജക്റ്റ് പ്രയോക്താക്കളുടെ പേരും ഒഎംസികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തേക്കുള്ള വീക്ഷണം നല്‍കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള മറ്റ് പ്രധാന സവിശേഷതയില്‍ 2021-22 ഇ എസ് വൈയുടെ അവസാനത്തോടെ പെട്രോളില്‍ 10% എഥനോള്‍ മിശ്രണവും ഇ എസ് വൈ 2025-26 ഓടെ 20 ശതമാനം മിശ്രണവും നടപ്പിലാക്കുന്നത് ഉള്‍പ്പെടുന്നു. ഈ ദിശയിലുള്ള ഒരു ചുവടുവയ്പെന്ന നിലയില്‍ പ്രധാനമന്ത്രി 2021 ജൂണ്‍ 5ന് ആഗോള പരിസ്ഥിതി ദിനത്തില്‍ ''2020-25ല്‍ ഇന്ത്യയില്‍ എഥനോള്‍ മിശ്രിതത്തിനുള്ള മാര്‍ഗ്ഗരേഖ'' എന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തിറക്കി. ഇവയെല്ലാം വ്യാപാരം മെച്ചപ്പെടുത്താനും ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കും.

പഞ്ചസാര ഉല്‍പാദനത്തില്‍ സ്ഥിരമായുണ്ടാകുന്ന മിച്ചം പഞ്ചസാര വിലയില്‍ കുറവിന് കാരണമാകുന്നു. തല്‍ഫലമായി, കര്‍ഷകര്‍ക്ക് വരുമാനം നല്‍കാനുള്ള പഞ്ചസാര വ്യവസായത്തിന്റെ കഴിവില്ലായ്മ കാരണം കരിമ്പ് കര്‍ഷകന്റെ കുടിശ്ശിക വര്‍ദ്ധിച്ചു. കരിമ്പ് കൃഷിക്കാരുടെ കുടിശ്ശിക കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് ഇതിനകം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം പരിമിതപ്പെടുത്തുക, എഥനോളിന്റെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ എഥനോള്‍ ഉല്‍പ്പാദനത്തിനായി ബി ഹെവി ശര്‍ക്കരപ്പാനി, കരിമ്പ് ജ്യൂസ്, പഞ്ചസാര സിറപ്പ് എന്നിവ വഴി ഉല്‍പാദനത്തിലെ വൈവിധ്യവല്‍ക്കരണം അനുവദിക്കുക എന്നിവയുള്‍പ്പെടെ ഗവണ്‍മെന്റ് ഒന്നിലധികം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോള്‍, കരിമ്പിന്റെ ഫെയര്‍ ആന്‍ഡ് റിമ്യൂണറേറ്റീവ് പ്രൈസ് (എഫ്ആര്‍പി), പഞ്ചസാരയുടെ മുന്‍ മില്ല് വില  എന്നിവ മാറ്റങ്ങള്‍ക്ക് വിധേയമായതിനാല്‍, വ്യത്യസ്ത കരിമ്പ് അധിഷ്ഠിത അസംസ്‌കൃത വസ്തുക്കളില്‍ നിന്ന് ലഭിക്കുന്ന എഥനോളിന്റെ മുന്‍ മില്ല് വില പരിഷ്‌കരിക്കേണ്ടതുണ്ട്.

കൂടാതെ, രണ്ടാം തലമുറ (2ജി) എഥനോള്‍ പ്രോഗ്രാം ആരംഭിക്കുന്നതിന് (ഉദാഹരണത്തിന് അരി, ഗോതമ്പ് വൈക്കോല്‍, കോണ്‍ കോബുകള്‍, സ്റ്റോവര്‍, ബഗാസ്, വൂഡി ബയോമാസ് പോലുള്ള കാര്‍ഷിക, വനവല്‍ക്കരണ അവശിഷ്ടങ്ങളില്‍ നിന്ന് ഇത് ഉല്‍പാദിപ്പിക്കാം) കഴിഞ്ഞ കാലങ്ങളില്‍ സിസിഇഎ അംഗീകരിച്ച സര്‍ക്കാരിന്റെ 'പ്രധാനമന്ത്രി ജി-വന്‍ യോജന'യില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ച് എണ്ണ പൊതുമേഖലാ സ്ഥാപനങ്ങള്‍ ചില പദ്ധതികള്‍ ആരംഭിച്ചു വരികയാണ്. ഈ പദ്ധതികള്‍, തുടര്‍ന്നുള്ള ഇഎസ് വൈ 2021-22 മുതല്‍ ആരംഭിക്കാന്‍ സാധ്യത കണക്കിലെടുത്ത്, 2ജി എഥനോളിന് വില നിര്‍ണയം അനിവാര്യമാക്കിയിട്ടുണ്ട്.

******



(Release ID: 1770639) Visitor Counter : 184