പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തമിഴ് നാട്ടിലെ കനത്ത മഴ : പ്രധാന മന്ത്രി സംസ്ഥാന മുഖ്യമന്ത്രിയുമായി സംസാരിച്ചു

Posted On: 07 NOV 2021 9:42PM by PIB Thiruvananthpuram

തമിഴ് നാട്ടിലെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  തമിഴ് നാട് മുഖ്യമന്ത്രി ശ്രീ. എം. കെ. സ്റ്റാലിനുമായി ടെലിഫോണിൽ സംസാരിച്ചു. രക്ഷാ  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ  കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പുനൽകി. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"തമിഴ്നാട് മുഖ്യമന്ത്രി ശ്രീ.  എം. കെ. സ്റ്റാലിനുമായി സംസാരിച്ചു.  സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യം ചർച്ച  ചെയ്തു. രക്ഷാ  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ  കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു."

****


(Release ID: 1769918) Visitor Counter : 165