ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പി എം ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം

Posted On: 26 OCT 2021 3:39PM by PIB Thiruvananthpuram

 ന്യൂഡൽഹി, ഒക്ടോബർ 26, 2021

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ പി എം ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യത്തെക്കുറിച്ച്  വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും ചടങ്ങിൽ പങ്കെടുത്തു.

 2021-22 ലെ കേന്ദ്ര  ബജറ്റിൽ പ്രഖ്യാപിച്ച, 64,180 കോടി രൂപ ചെലവ് വരുന്ന പി എം ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം  ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതിയാണ്.

പി എം ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യത്തിന്റെ പ്രധാന സവിശേഷതകൾ എടുത്തു പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി, ജില്ലാതലത്തിൽ 134 വ്യത്യസ്ത തരം പരിശോധനകൾ സൗജന്യമാക്കുമെന്ന് പറഞ്ഞു. ഏഷ്യയിലാദ്യമായി, രാജ്യത്ത് സംഭവിക്കുന്ന ഏത് അത്യാഹിതങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിന് റെയിൽ, വിമാനം എന്നിവ വഴി അതിവേഗം അണിനിരത്താൻ കഴിയുന്ന സമഗ്രമായ മെഡിക്കൽ സൗകര്യങ്ങളുള്ള രണ്ട് കണ്ടെയ്‌നർ അധിഷ്‌ഠിത ആശുപത്രികൾ എല്ലായ്‌പ്പോഴും സജ്ജമായിരിക്കും.

നാഷണൽ എയ്ഡ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാറ്റലൈറ്റ് സെന്റർ 
എന്ന നിലയിൽ
 ഡിസീസ് എലിമിനേഷൻ സയൻസസ് & ഹെൽത്തിൽ ഗവേഷണത്തിനായി ഒരു വിഭാഗം രൂപീകരിക്കുക, റീജിയണൽ NIV-കൾ സ്ഥാപിക്കുക, നിലവിലുള്ള ദേശീയ ഗവേഷണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക, NCDC യും നിലവിലുള്ള ലബോറട്ടറി അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുക, ICMR  നും NCDC ക്കും കീഴിലുള്ള BSL-3  സൗകര്യങ്ങളും ലാബുകളും  അവയുടെ നവീകരണവും  തുടങ്ങിയ നടപടികൾ പുതിയ അണുബാധകൾ കണ്ടെത്തുന്നതിനും രോഗനിർണയം നടത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തും.

ആസൂത്രിതമായ ഇടപെടലുകൾ മതിയായ പരിശീലനം സിദ്ധിച്ച മാനവ വിഭവ ശേഷിയുടെ ലഭ്യതയിലേക്ക് നയിക്കും. പദ്ധതി പ്രകാരം നിർദ്ദേശിച്ചിട്ടുള്ള 602 തീവ്രപരിചരണ ആശുപത്രി ബ്ലോക്കുകളുടെ വികസനം, പകർച്ചവ്യാധികൾക്കുള്ള സമഗ്രമായ ചികിത്സ നൽകുന്നതിനിടയിലും മറ്റ് അവശ്യ ആരോഗ്യ സേവനങ്ങൾക്ക് തടസ്സം കൂടാതെ  ലഭ്യമാക്കാൻ  ജില്ലകളെ  സ്വയംപര്യാപ്തമാക്കും.

പോയിന്റ് ഓഫ് എൻട്രി ശക്തിപ്പെടുത്തുന്നത് പോലുള്ള സംരംഭങ്ങൾ പുതിയ പകർച്ചവ്യാധികളും  രോഗകാരികളും  എത്തുന്നതിനെതിരെ തടസ്സം സൃഷ്ടിക്കും. ഹെൽത്ത് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ഫലപ്രദമായ അടിയന്തര പ്രതികരണത്തിനുള്ള ശേഷി വർദ്ധിപ്പിക്കും. ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോം (IHIP), രോഗം പൊട്ടിപ്പുറപ്പെടുന്നത് കണ്ടുപിടിക്കുന്നതിനും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാശ്രയത്തിലേക്ക് നയിക്കും.

 
IE/SKY


(Release ID: 1766698) Visitor Counter : 238