പ്രധാനമന്ത്രിയുടെ ഓഫീസ്
ഇൻഫോസിസ് ഫൗണ്ടേഷൻ വിശ്രാം സദൻ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു
ഈ സേവനത്തിന് എയിംസ് മാനേജ്മെന്റിനോടും സുധാ മൂർത്തിയുടെ ടീമിനോടും പ്രധാനമന്ത്രി നന്ദി അറിയിച്ചു
100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയെ നേരിടാൻ, രാജ്യത്ത് ഇപ്പോൾ 100 കോടി വാക്സിൻ ഡോസുകളുടെ ശക്തമായ സംരക്ഷണ കവചമുണ്ട്. ഈ നേട്ടം ഇന്ത്യയുടേതും അതിന്റെ പൗരന്മാരുടേതുമാണ് "
"ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലയും സ്വകാര്യമേഖലയും സാമൂഹിക സംഘടനകളും രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ തുടർച്ചയായി സംഭാവന നൽകിയിട്ടുണ്ട്"
Posted On:
21 OCT 2021 11:49AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇൻഫോസിസ് ഫൗണ്ടേഷന്റെ വിശ്രാം സദൻ, ന്യൂഡൽഹിയിലെ എയിംസിന്റെ ജജ്ജാർ കാമ്പസിലുള്ള നാഷണൽ കാൻസർ ഇന്സ്റ്റിട്യൂട്ടിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു
ഇന്ത്യ 100 കോടി വാക്സിൻ ഡോസ് കടന്നതിനാൽ ഇന്ന് ചരിത്രപരമായ ദിവസമാണെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയെ നേരിടാൻ, രാജ്യത്ത് ഇപ്പോൾ 100 കോടി വാക്സിൻ ഡോസുകളുടെ ശക്തമായ സംരക്ഷണ കവചമുണ്ട്. ഈ നേട്ടം ഇന്ത്യയുടേയും അതിന്റെ പൗരന്മാരുടേതുമാണ്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
രാജ്യത്തെ എല്ലാ വാക്സിൻ നിർമ്മാണ കമ്പനികൾക്കും വാക്സിൻ ഗതാഗതത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കും വാക്സിൻ നീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകൾക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
ഇന്ന് എയിംസ് ജ്ജറിൽ കാൻസർ ചികിത്സയ്ക്കായി വരുന്ന രോഗികൾക്ക് വലിയ സൗകര്യം ലഭിച്ചതായി പ്രധാനമന്ത്രി ശ്രദ്ധിച്ചു. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച ഈ വിശ്രാം സദൻ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും ആശങ്ക കുറയ്ക്കും, അദ്ദേഹം പറഞ്ഞു.
ഭൂമി, വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കിക്കൊണ്ട് വിശ്രാം സദന്റെ കെട്ടിടം നിർമ്മിച്ചതിന് ഇൻഫോസിസ് ഫൗണ്ടേഷനെയും എയിംസ് ജജ്ജാറിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഈ സേവനത്തിന് എയിംസ് മാനേജ്മെന്റിനോടും സുധാ മൂർത്തിയുടെ സംഘത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
രാജ്യത്തെ കോർപ്പറേറ്റ് മേഖലയും സ്വകാര്യമേഖലയും സാമൂഹിക സംഘടനകളും രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ തുടർച്ചയായി സംഭാവനകൾ നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആയുഷ്മാൻ ഭാരത് - പി എം ജെ എ വൈ ഇതിന്റെ മികച്ച ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി .
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രോഗിക്ക് സൗജന്യ ചികിത്സ ലഭിക്കുമ്പോൾ, ഒരു സേവന പ്രവർത്തനം പൂർത്തിയാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സേവന ലക്ഷ്യമാണ് 400 ഓളം കാൻസർ മരുന്നുകളുടെ വില കുറയ്ക്കാൻ ഗവണ്മെന്റിനെ പ്രേരിപ്പിച്ചത്, പ്രധാനമന്ത്രി പറഞ്ഞു.
*****
(Release ID: 1765397)
Visitor Counter : 183
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada