ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 97.65 കോടി പിന്നിട്ടു

Posted On: 17 OCT 2021 9:57AM by PIB Thiruvananthpuram

 

 

 

ന്യൂഡൽഹിഒക്ടോബർ 17, 2021

 

 
കഴിഞ്ഞ 24 മണിക്കൂറിൽ 41,20,772 ഡോസ് വാക്സിനുകൾ നൽകിയതോടെഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരംരാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 97.65 കോടി (97,65,89,540പിന്നിട്ടു96,46,485 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,788 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,19,749 ആയിദേശീയ രോഗമുക്തി നിരക്ക് 98.10%. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ ആണ്.

 

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായിതുടർച്ചയായി 112-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.

 

 

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,146 പേർക്കാണ് - 229 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്.

 


നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,95,846 പേരാണ് - കഴിഞ്ഞ 220 ദിവസങ്ങളിലെ ഏറ്റവും കുറവ്നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.57 ശതമാനമാണ്.

 


രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,00,123 പരിശോധനകൾ നടത്തിആകെ 59.09 കോടിയിലേറെ (59,09,35,381പരിശോധനകളാണ് ഇതുവരെ നടത്തിയത്.


പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.42 ശതമാനമാണ്കഴിഞ്ഞ 114 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.29 ശതമാനമാണ്കഴിഞ്ഞ 48 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും, 131 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.

 

RRTN



(Release ID: 1765051) Visitor Counter : 141