മന്ത്രിസഭ
azadi ka amrit mahotsav

സുസ്ഥിര ഫലങ്ങള്‍ക്കായി സ്വച്ഛ് ഭാരത് മിഷന്‍ (നഗരം) (എസ്.ബി.എം. യു) 2025-26 വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


എസ്ബിഎം-യു 2.0 ന് 1,41,600 കോടി രൂപയുടെ സാമ്പത്തിക വിഹിതം; ദൗത്യത്തിന്റെ ആദ്യ ഘട്ടത്തേക്കാള്‍ 2.5 മടങ്ങ് കൂടുതല്‍


ഒരുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെയുള്ള വെളിയിട വിസര്‍ജ്ജനം പൂര്‍ണമായും ഇല്ലാതാക്കാന്‍ എസ്.ബി.എം-യു 2.0 ലക്ഷ്യമിടുന്നു


അഴുക്കുചാലുകളിലേക്കും സെപ്റ്റിക് ടാങ്കുകളിലേക്കും അപകടകരമായ പ്രവേശനം ഇല്ലാതാക്കും


ജലസ്രോതസ്സുകളെ മലിനമാക്കാന്‍ ശുദ്ധീകരിക്കാത്ത മലിനജലം ഉണ്ടാവില്ല


എല്ലാ നഗരങ്ങളും കുറഞ്ഞത് 3-നക്ഷത്ര മാലിന്യരഹിത സര്‍ട്ടിഫിക്കറ്റ് നേടണം

Posted On: 12 OCT 2021 8:37PM by PIB Thiruvananthpuram

സ്വച്ച് ഭാരത് മിഷന്‍ (നഗരം) 2025-26 വരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. വെളിയിട വിസര്‍ജ്ജന രഹിത (ഒ.ഡി.എഫ്) സുസ്ഥിരത ഫലം, എല്ലാ നഗങ്ങളിലും ഖരമാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്്ക്കരണവും 2011ലെ കാനേഷുമാരിയില്‍ ഒരുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളിലെ മലിനജലപരിപാലനം( അടല്‍ മിഷന്‍ ഫോര്‍ റീജൂവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷനില്‍-(നഗരപരിവര്‍ത്തനത്തിനും പുനരുജ്ജീവനത്തിനുമുള്ള അടല്‍ ദൗത്യം അമൃത് )ഉള്‍പ്പെടാത്ത നഗരങ്ങള്‍) എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

എസ്.ബി.എം-നഗര 2.0 ന് കീഴിലുള്ള സാമ്പത്തിക വിഹിതം:

2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 36,465 കോടി രൂപ കേന്ദ്ര വിഹിതം ഉള്‍പ്പെടെ 1,41,600 കോടി രൂപയുടെ സാമ്പത്തികവിഹിതമാണ് എസ്.ബി.എം-യു 2.0 ന് അന്തിമമായി നിശ്ചയിച്ചിരിക്കുന്നത്. ഇത് ദൗത്യത്തിന്റെ കഴിഞ്ഞഘട്ടത്തിലെ സാമ്പത്തികവിഹിതമായ 62,009 കോടി രൂപയുടെ 2.5 മടങ്ങാണ്.


കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഫണ്ട് പങ്കിടല്‍ രീതി താഴെപറയും പ്രകാരമാണ്:

  • ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍: 25:75
  • 1 മുതല്‍ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങള്‍: 33:67
  • ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍: 50:50
  • നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍: 100: 0
  • നിയമനിര്‍മ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങള്‍: 80:20

സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍ 2.0 ന് കീഴില്‍ പ്രതീക്ഷിക്കുന്ന ഫലങ്ങള്‍

ശുചീകരണം:
1.    എല്ലാ നിയമാനുസൃത പട്ടണങ്ങളും കുറഞ്ഞത് ഒ.ഡി.എഫ് + ആകണം
2.    ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളും .ഒ.ഡി.എഫ്++ ആക്കും
3.     എല്ലാ മലിനജലവും സുരക്ഷിതമായി സംസ്‌കരിക്കാനും ഉചിതമായി പുനരുപയോഗിക്കാനും, സംസ്‌കരിക്കാത്ത മലിനജലം ജലസ്രോതസ്സുകളെ                       മലിനപ്പെടുത്താതിരിക്കാനും സംവിധാനങ്ങളും സംസ്‌ക്കരണ സംവിധാനങ്ങളും ഉണ്ടാക്കുക

ഖരമാലിന്യ സംസ്‌കരണം:

  • എല്ലാ നഗരങ്ങളും കുറഞ്ഞത് 3-നക്ഷത്ര മാലിന്യരഹിത സര്‍ട്ടിഫിക്കറ്റ് നേടണം

സ്വച്ഛ് ഭാരത് മിഷന്‍-നഗരം 2.0: പ്രധാന സവിശേഷതകള്‍

ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2021 ഒകേ്ടാബര്‍ 1-ന് തുടക്കം കുറിച്ച എസ്.ബി.എം-യു 2.0 ന്റെ അടുത്ത 5 വര്‍ഷങ്ങളിലെ പ്രധാന ശ്രദ്ധ, മാലിന്യരഹിത ഇന്ത്യ എന്ന ദൗത്യത്തിന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനായി ശുചിത്വത്തിലും ഖരമാലിന്യ പരിപാലനത്തിലും നേടിയെടുത്ത ഫലങ്ങള്‍ നിലനിര്‍ത്തുകയും സൃഷ്ടിച്ച ചലനാത്മകത കുടുതല്‍ ത്വരിതപ്പെടുത്തുകയുമാണ്.

അടിസ്ഥാനസൗകര്യങ്ങളുടെ ശേഷിയും പ്രകടനവും സംബന്ധിച്ച വിശകലനം (ഗ്യാപ്പ് അനാലിസിസ്) സമയക്രമത്തോടെയുള്ള വിശദമായ 5 വര്‍ഷത്തെ കര്‍മ്മപദ്ധതികളും വാര്‍ഷിക കര്‍മ്മപദ്ധതികള്‍ക്കൊപ്പം ദൗത്യഘടകങ്ങള്‍ ഘടനാപരവും സമയബന്ധിതവുമായ രീതിയില്‍ നടപ്പാക്കും. ജി.ഐ.എസ് (ഭൂമിശാസ്ത്ര വിവര സംവിധാനം) രൂപകല്‍പ്പന ചെയ്ത മാലിന്യ പരിപാലന പശ്ചാലത്തലസൗകര്യത്തിലൂടെയുള്ള ഉത്തരവാദിത്വത്തിനും പൂര്‍ണ്ണ സുതാര്യതയ്ക്കും,കരുത്തുറ്റ ഉപയോകൃത പരസ്പരബന്ധിത സംവിധാനം, ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം, പദ്ധതി സൃഷ്ടിക്കല്‍ മുതല്‍ ഫണ്ട് നല്‍കുന്നതുവരെയുള്ള പദ്ധതികകളുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഓണ്‍ലൈന്‍ നിരീക്ഷണം, ഒപ്പം സംയോജിത ജി.ഐ.എസ് അധിഷ്ഠിത വേദിയില്‍ പദ്ധതി പുരോഗതിയുടെ നിരീക്ഷണം എന്നിവയ്ക്ക് വേണ്ടി ഈ ദൗത്യം സമ്പൂര്‍ണ്ണമായും കടലാസ്‌രഹിതവും ഡിജിറ്റലും ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് ഊന്നല്‍ നല്‍കുന്നതുമായിരിക്കും.

ഫലത്തെ അടിസ്ഥാനമാക്കിയുള്ള ഫണ്ട് നല്‍കല്‍, ചെറിയ നഗര തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ഫണ്ടിംഗ് പിന്തുണയും, അധിക ഫണ്ടിംഗ് പിന്തുണയ്ക്കായി 15-ാമത് ധനകാര്യകമ്മിഷന്‍ ഗ്രാന്റുകളുമായി ഒത്തുചേര്‍ക്കല്‍, ഓരോ ഘടകത്തിന്റേയും ഘടനാപരമായ നടപ്പാക്കല്‍ പദ്ധതി, കരുത്തുറ്റ കാര്യശേഷി നിര്‍മ്മാണം, സുസ്ഥിരമായ പെരുമാറ്റ മാറ്റത്തിനുള്ള ആശയവിനിമയവും, വാദിക്കലും, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനുള്ള തീവ്രമായ ഊന്നല്‍, വിപുലമായ വ്യവസായ സഹകരണം നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായിക്കും.

സ്വച്ഛ് ഭാരത് മിഷന്‍-നഗരം 2.0-ന് കീഴിലുള്ള പ്രധാന ഘടകങ്ങള്‍

എസ്.ബി.എം-യു 2.0 നടപ്പിലാക്കുന്നതിനുള്ള പ്രധാന ഘടകങ്ങള്‍ താഴെപ്പറയുന്നു:

സുസ്ഥിരമായ ശുചിത്വം:
1. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തൊഴിലും മെച്ചപ്പെട്ട അവസരങ്ങളും തേടി ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന അധിക ജനസംഖ്യയ്ക്ക് ശുചിത്വ സൗകര്യങ്ങള്‍ പൂര്‍ണ്ണമായി ലഭ്യമാക്കുന്നതില്‍ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും. 3.5 ലക്ഷത്തിലധികം വ്യക്തിഗത, സാമൂഹിക, പൊതു ശൗച്യാലയങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ഇത് നടപ്പാക്കപ്പെടും.
2. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ സമ്പൂര്‍ണ്ണ ദ്രാവക മാലിന്യ പരിപാലനം-എസ്.ബി.എം-നഗരം 2.0-ന് കീഴില്‍ അവതരിപ്പിച്ച ഒരു പുതിയ ഘടകം, മലിനജലത്തെ സുരക്ഷിതമായി ഒതുക്കിനിര്‍ത്തുന്നു, സംഭരിക്കുന്നു, കൊണ്ടുപോകുന്നു, സംസ്‌ക്കരിക്കുന്നു, നമ്മുടെ ജലാശയങ്ങളെ ഒരു മലിനജലവും മലിനമാക്കാതിരിക്കുന്നതിനുമായി എല്ലാ നഗരങ്ങളിലും സംവിധാനങ്ങളും പ്രക്രിയകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.

സുസ്ഥിരമായ ഖരമാലിന്യ സംസ്‌കരണം:
1. 100 ശതമാനം ഉറവിടത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനൊപ്പം ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ ഘട്ടംഘട്ടമായി  ഉപേക്ഷിക്കുന്നതിന് ലക്ഷ്യം വച്ചുകൊണ്ടുള്ള വസ്തുക്കള്‍ തിരിച്ചെടുക്കല്‍ സൗകര്യവും (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി-എം.ആര്‍.എഫ്)
2. നാഷണല്‍  ക്ലീന്‍ എയര്‍ പ്രോഗ്രാം (ദേശീയ ശുദ്ധ വായു പരിപാടി-എന്‍.സി.എ.പി) നഗരങ്ങളിലും 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലും നിര്‍മ്മാണ പൊളിക്കല്‍ (സി ആന്‍്‌റ് ഡി) മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ സ്ഥാപിക്കുകയും യന്ത്രതൂപ്പുകാരെ വിന്യസിക്കുക്കുകയും ചെയ്യുക
3. കാലങ്ങളായി വാരിക്കൂട്ടിയട്ടിരിക്കുന്ന മാലിന്യകേന്ദ്രങ്ങള്‍ക്ക് പരിഹാരം; അതിലൂടെ പൂട്ടിയിട്ടിരിക്കുന്ന 14,000 ഏക്കര്‍ ഭൂമിയില്‍ കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന 15 കോടി ടണ്‍ മാലിന്യം നീക്കം ചെയ്യപ്പെടും.

നഗര തദ്ദേശസ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട എല്ലാ പങ്കാളികളുടേയും കാര്യശേഷി ശക്തമായ വളര്‍ത്തിക്കൊണ്ടും ആശയവിനിമയത്തിലൂടെയും അഭിഭാഷണത്തിലൂടെയും പൗരന്മാരുടെ ഇടപെടല്‍ ശക്തമാക്കിക്കൊണ്ട് ജനമുന്നേറ്റം കുടുതല്‍ വര്‍ദ്ധിപ്പിച്ചും മുകളില്‍ പറഞ്ഞവ നേടാനാകും.
വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും സുരക്ഷാ കിറ്റുകളും നല്‍കുന്നതിലൂടെ ശുചിത്വ അനൗപചാരിക മാലിന്യ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും.

സ്വച്ഛ് ഭാരത് മിഷന്റെ ലക്ഷ്യങ്ങള്‍- നഗരം

പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, 2014 -ല്‍, ഇന്ത്യ നഗര ആസൂത്രണത്തിനായി ഒരു സമഗ്രമായ കാഴ്ചപ്പാട് സ്വീകരിക്കുകയും ജല, ശുചിത്വ മേഖലയില്‍ പരിവര്‍ത്തനത്തിന്റെ ഒരു യാത്രയ്ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. 2014 ഓഗസ്റ്റ് 15 ന് എസ്.ബി.എം ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുകയും താഴെപ്പറയുന്ന ലക്ഷ്യങ്ങളോടെ അന്തിമമായി 2014 ഒകേ്ടാബര്‍ 2 ന് ദൗത്യം ആരംഭിക്കുകയും ചെയ്തു.

  • എല്ലാ നിയമാനുസൃത പട്ടണങ്ങളിലും വെളിയിട വിസര്‍ജ്ജനം നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
  • എല്ലാ നിയമാനുസൃത പട്ടണങ്ങളിലും മുനിസിപ്പല്‍ ഖരമാലിന്യത്തിന്റെ 100% ശാസ്ത്രീയ പരിപാലനം
  • ജനമുന്നേറ്റത്തിലൂടെ പെരുമാറ്റത്തിലെ മാറ്റം പ്രാവര്‍ത്തികമാക്കുക.

സ്വച്ഛ് ഭാരത് മിഷന്‍-നഗരത്തിന്റെ നേട്ടങ്ങള്‍

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍, ദൗത്യം രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുകയും, 'ജനങ്ങള്‍ ആദ്യം' എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എണ്ണമറ്റ പൗരന്മാരുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്തു. എസ്.ബി.എം-നഗരത്തിന് കീഴിലുള്ള പ്രധാന നാഴികക്കല്ലുകളും നേട്ടങ്ങളും സ്വാധീനവും ഇനിപ്പറയുന്നവയാണ്:

  • - നഗര ഇന്ത്യയിലെ ശുചിത്വ സൗകര്യങ്ങള്‍ക്ക് 100% ല്രഭ്യത ഉറപ്പാക്കികൊണ്ട് നഗര ഇന്ത്യയിലെ ശുചിത്വ മേഖലയില്‍ ദൗത്യം വിപ്ലവം സൃഷ്ടിച്ചു. എസ്.ബി.എം-നഗരത്തിന്റെ കീഴില്‍, 70 ലക്ഷത്തിലധികം ഗാര്‍ഹിക, സമൂഹ, പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്, അങ്ങനെ എല്ലാവര്‍ക്കും സുരക്ഷിതവും മാന്യവുമായ ശുചിത്വ പരിഹാരങ്ങള്‍ നല്‍കി. സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, അംപരിമിതര്‍ (ദിവ്യാംഗങ്ങള്‍) എന്നിവരുടെ ആവശ്യങ്ങള്‍ക്ക് ദൗത്യം മുന്‍ഗണന നല്‍കി.
  • -3,300- നഗരങ്ങളിലായി 65,000 പൊതു ടോയ്‌ലറ്റുകള്‍ തത്സമയം ആക്കികൊണ്ടും എസ്.ബി.എം ശൗചാലയങ്ങള്‍ ഗൂഗിള്‍മാപ്പിലാക്കിയതുപോലെയുള്ള ഡിജിറ്റല്‍ നൂതനാശയങ്ങളിലൂടെ ശുചിത്വ ലഭ്യത സൗകര്യം മെച്ചപ്പെടുത്തി. ഏ
  • -2019 -ല്‍ നഗര ഇന്ത്യയെ വെളിയട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചു, തുടര്‍ന്ന് 3,300 -ലധികം നഗരങ്ങളേയും 960 നഗരങ്ങളെയും യഥാക്രമം ഒ.ഡി.എഫ് (1)+ഉം ഒ.ഡി.എഫ് ++(2) ്വആയി സര്‍ട്ടിഫിക്കറ്റ് ചെയ്തുകൊണ്ട് മിഷന്‍ നഗരങ്ങളെ സുസ്ഥിര ശുചിത്വത്തന്റെ പാതയിലൂടെ മുന്നോട്ടുകൊണ്ടുപോയി,
  • -ജലമാനദണ്ഡം (3) പ്രകാരം ജല-- സര്‍ട്ടിഫിക്കേഷനിലേക്ക് നഗരങ്ങള്‍ പുരോഗമിക്കുകയാണ്, ഇത് മലിനജല സംസ്‌കരണത്തിലും അതിന്റെ പരമാവധി പുനരുപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • -ശാസ്ത്രീയ മാലിന്യ സംസ്‌കരണ മേഖലയില്‍, ഇന്ത്യയിലെ മാലിന്യ സംസ്‌കരണം 2014 ല്‍ 18% ല്‍ നിന്ന് നാല് മടങ്ങ് വര്‍ദ്ധിച്ച്, ഇന്ന് 70% ആയി.
  • -97% വാര്‍ഡുകളില്‍ 100% വീടുകള്‍തോറുമുള്ള മാലിന്യ ശേഖരണത്തിലൂടെയും 85% വാര്‍ഡുകളില്‍ രൂപത്തിലും ഉള്ളടക്കത്തിലും പൗരന്മാര്‍ സ്രോതസില്‍ തന്നെ മാലിന്യ വേര്‍തിരിക്കല്‍ നടപ്പാക്കുകയും ചെയ്തുകൊണ്ട് ഇതിനെ സഹായിക്കുന്നു.
  • -ശുചിത്വതൊഴിലാളികളുടെയും അനൗപചാകരിക ശുചിത്വ പ്രവര്‍ത്തകരുടെയും ജീവിതത്തില്‍ ഈ ദൗത്യം വളരെ പ്രകടമായ ഒരു വ്യത്യാസം കൊണ്ടുവരാന്‍ ദൗത്യത്തിന് കഴിഞ്ഞു. 5.5 ലക്ഷംശുചിത്വതൊഴിലാളികളെ ക്ഷേമപദ്ധതികളുമായി ബന്ധിപ്പിച്ചു. കോവിഡ് -19 മഹാമാരി സമയത്ത് നഗര ഇന്ത്യയിലെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുന്‍നിര ശുചിത്വ തൊഴിലാളികളുടെ തടസ്സമില്ലാത്ത സേവനങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചു.
  • -20 കോടി പൗരന്മാരുടെ (ഇന്ത്യയിലെ 50% നഗരവാസികളുടെയും) സജീവ പങ്കാളിത്തം ദൗത്യത്തെ വിജയകരമായ ഒരു ജനകീയ പ്രസ്ഥാനമാക്കി പരിവര്‍ത്തനപ്പെടുത്തി, വന്‍തോതില്‍ ഐ.ഇ.സി പെരുമാറ്റ മാറ്റ പ്രചാരണങ്ങÿളിലൂടെയുള്ള ഒരു യഥാര്‍ത്ഥ ജമുന്നേറ്റം.
  • -2016 ല്‍ പാര്‍പ്പടി നഗര മന്ത്രാലയം അവതരിപ്പിച്ച ഡിജിറ്റല്‍ പരാതി പരിഹാര വേദിയായ സ്വച്ഛത ആപ്പ് പോലുള്ള ഡിജിറ്റല്‍ പ്രവര്‍ത്തനക്ഷമതകള്‍, പൗരന്മാരുടെ പരാതി പരിഹാരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ആകെ അഴിച്ചുപണിതു. പൗരന്മാരുടെ സജീവ ഇടപെടലിലൂടെ ആപ്പ് ഇതുവരെ 2 കോടിയിലധികം പൗരന്മാരുടെ പരാതികള്‍ പരിഹരിച്ചു. കേന്ദ്ര പാര്‍പ്പിട നഗര മന്ത്രാലയം അടുത്തിടെ സ്വച്ഛതാ ആപ്പ് 2.0 യുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി.
  • -സ്വച്ഛ് സര്‍വേക്ഷന്‍, ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സര്‍വേ 2016 ല്‍ 4,000 നഗര തദ്ദേശസ്ഥാപനങ്ങള്‍ (യു.എല്‍.ബി)ല്‍ തുടക്കം കുറിച്ചു. വര്‍ഷങ്ങള്‍കൊണ്ട് രൂപം പ്രാപിച്ച സര്‍വേക്ഷണ്‍ ചട്ടക്കൂട് ഒരു സവിശേഷമായ പരിപാലന ഉപകരണമാകുകയും അത് ശുചിത്വഫലങ്ങഹ നേടുന്നതിന് താഴെത്തട്ടില്‍ നടപ്പാക്കുന്നതിന് വേഗതവര്‍ദ്ധിപ്പിക്കുകയും ചെയ്തു. മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും സ്വച്ച് സര്‍വേക്ഷണ്‍ 2021 ഫലത്തില്‍ റെക്കാര്‍ഡ് സമയത്തില്‍പൂര്‍ത്തിയാക്കി. ഈ വര്‍ഷങ്ങളായി, സര്‍വേയ്ക്ക് 7 കോടിയിലധികം പൗരന്‍മാരുടെ പ്രതികരണംലഭിച്ചിട്ടുണ്ട്..
  • -വിവിധ ദൗത്യ ഘടകങ്ങളില്‍ പരിശീലനം ലഭിച്ച 10 ലക്ഷത്തിലധികം മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ജീവനക്കാരുമുള്ള സംസ്ഥാന, നഗരതല ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ ശേഷി വര്‍ദ്ധിപ്പിക്കല്‍.

*****


(Release ID: 1763528) Visitor Counter : 360