ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 11 OCT 2021 9:11AM by PIB Thiruvananthpuram

 


ന്യൂഡൽഹിഒക്ടോബർ 11, 2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 95.19 കോടി ഡോസ് വാക്സിൻ

രോഗമുക്തി നിരക്ക് 98%; 2020 മാർച്ച്  മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 21,563 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,32,93,478 ആയി

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.67%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,27,347 പേർ; 209 ദിവസത്തിൽ ഏറ്റവും കുറവ്

കഴിഞ്ഞ 24 മണിക്കൂറിൽ 18,132 പുതിയ കേസുകൾ; 215 ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ കണക്ക്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.53%); കഴിഞ്ഞ 108 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.75%); കഴിഞ്ഞ 42 ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 58.36 കോടി പരിശോധനകൾ

 
 
 
 
 
ReplyReply to allForward

(Release ID: 1762875) Visitor Counter : 164