കല്‍ക്കരി മന്ത്രാലയം
azadi ka amrit mahotsav

കൽക്കരി ലഭ്യത : വൈദ്യുതി നിലയങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തം : കൽക്കരി മന്ത്രാലയം


വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭയം അടിസ്ഥാനരഹിതം

കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപാദനം ഈ വർഷം 24 % വർദ്ധിച്ചു

കനത്ത മഴ ഉണ്ടായിരുന്നിട്ടും, കോൾ ഇന്ത്യ ലിമിറ്റഡ് വൈദ്യുതി മേഖലയ്ക്ക് 225 മെട്രിക് ടൺ കൽക്കരി വിതരണം ചെയ്തു

Posted On: 10 OCT 2021 1:50PM by PIB Thiruvananthpuram

വൈദ്യുത നിലയങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്ത് ധാരാളം കൽക്കരി ലഭ്യമാണെന്ന് കൽക്കരി മന്ത്രാലയം ആവർത്തിച്ചു്  ഉറപ്പു നൽകി.  വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭയം പൂർണ്ണമായും തെറ്റാണ്. വൈദ്യുതി    പ്ലാന്റ് കൾള്ള കൽക്കരി സ്റ്റോക്ക് ഏകദേശം 72 ലക്ഷം ടൺ ആണ്, 4 ദിവസത്തെ ആവശ്യത്തിന് ഇത് മതിയാകും, കൂടാതെ കോൾ ഇന്ത്യ ലിമിറ്റഡിന്റെ  ( സി ഐ എൽ) പക്കൽ  400 ലക്ഷം ടണ്ണിൽ കൂടുതലുണ്ട് . ഇത് വൈദ്യുത നിലയങ്ങളിലേക്ക് വിതരണം ചെയ്യുന്നു.

കൽക്കരി കമ്പനികളിൽ നിന്നുള്ള  വർധിച്ച  വിതരണത്തെ അടിസ്ഥാനമാക്കി ഈ വർഷം (2021 സെപ്റ്റംബർ വരെ) ആഭ്യന്തര കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപാദനം ഏകദേശം 24% വർദ്ധിച്ചു. വൈദ്യുത നിലയങ്ങളിലെ പ്രതിദിന ശരാശരി കൽക്കരി ആവശ്യകത പ്രതിദിനം 18.5 ലക്ഷം ടൺ കൽക്കരിയാണ്, അതേസമയം പ്രതിദിന കൽക്കരി വിതരണം ഏകദേശം 17.5 ലക്ഷം ടൺ ആണ്. കാലവർഷം നീണ്ടുപോയതിനാൽ ഡെസ്പാച്ചുകൾ നിയന്ത്രിക്കപ്പെട്ടു. വൈദ്യുത നിലയങ്ങളിൽ ലഭ്യമായ കൽക്കരി ഒരു റോളിംഗ് സ്റ്റോക്ക് ആണ്, ഇത് കൽക്കരി കമ്പനികളിൽ നിന്നുള്ള സപ്ലൈകൾ പ്രതിദിനം നികത്തുന്നു. അതിനാൽ, വൈദ്യുത നിലയങ്ങളിൽ  കൽക്കരി സ്റ്റോക്കുകൾ കുറയുമെന്ന ഭയം തെറ്റാണ്. വാസ്തവത്തിൽ, ഈ വർഷം,  വിതരണത്തിന്  ഇറക്കുമതിക്ക് പകരമായി.ആഭ്യന്തര കൽക്കരി ഗണ്യമായ അളവിൽ  ഉപയോഗപ്പെടുത്തി. 

കൽക്കരി മേഖലകളിൽ കനത്ത മഴ ഉണ്ടായിരുന്നിട്ടും,സി ഐ എൽ  ഈ വർഷം 255 മെട്രിക് ടൺ കൽക്കരി വൈദ്യുതി മേഖലയിലേക്ക് വിതരണം ചെയ്തു, ഇത് സി ഐ എല്ലിൽ   നിന്ന് വൈദ്യുതി മേഖലയിലേക്കുള്ള എക്കാലത്തെയും ഉയർന്ന വിതരണമാണ് നടന്നത്.  എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള മൊത്തം കൽക്കരി വിതരണത്തിൽ, സി ഐ എല്ലിൽ നിന്ന് വൈദ്യുതി മേഖലയിലേക്ക് പ്രതിദിനം 14 ലക്ഷം ടൺ കൽക്കരി വിതരണം ചെയ്യുന്നു, മഴ കുറഞ്ഞതോടെ, ഈ വിതരണം ഇതിനകം 15 ലക്ഷം ടണ്ണായി വർദ്ധിക്കുകയും , 2021 ഒക്ടോബർ അവസാനത്തോടെ പ്രതിദിനം 16  ലക്ഷത്തിൽ കൂടുതൽ വർദ്ധിക്കുകയും ചെയ്യും  


കനത്ത കാലവർഷം , കുറഞ്ഞ കൽക്കരി ഇറക്കുമതി, സാമ്പത്തിക വീണ്ടെടുക്കൽ  എന്നിവ കാരണം വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നിട്ടും ആഭ്യന്തര കൽക്കരി വിതരണങ്ങൾ വൈദ്യുതി ഉൽപാദനത്തെ വലിയ രീതിയിൽ പിന്തുണച്ചിട്ടുണ്ട്. നടപ്പു  സാമ്പത്തിക വർഷത്തിൽ കൽക്കരി വിതരണം റെക്കോർഡ് ഉയരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കൽക്കരിയുടെ ഉയർന്ന അന്താരാഷ്ട്ര വിലകൾ കാരണം, ഇറക്കുമതി അധിഷ്ഠിത വൈദ്യുത നിലയങ്ങൾ വഴി പി പി എ - യുടെ കീഴിൽ പോലും വൈദ്യുതി വിതരണം ഏകദേശം 30 % കുറഞ്ഞു, ആഭ്യന്തര അടിസ്ഥാനത്തിലുള്ള വൈദ്യുതി വിതരണം ഈ വർഷം ഏകദേശം 24 % വർദ്ധിച്ചു. ഇറക്കുമതി ചെയ്ത കൽക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങൾ 45.7 ബി യു  ലക്ഷ്യമിട്ടിരുന്നിടത്തും  ഏകദേശം 25.6 ബി യു ഉൽപാദിപ്പിച്ചു.

അലുമിനിയം, സിമന്റ്, സ്റ്റീൽ തുടങ്ങിയ വൈദ്യുതി ഇതര വ്യവസായങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി സി ഐ എൽ  പ്രതിദിനം  ഏകദേശം 2.5 ലക്ഷം ടണ്ണിലധികം  കൽക്കരി  രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലേക്ക്  വിതരണം ചെയുന്നുണ്ട്.


(Release ID: 1762682) Visitor Counter : 311