റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

വാഹന പൊളിക്കൽ നയപ്രകാരമുള്ള ഇളവുകൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു

प्रविष्टि तिथि: 07 OCT 2021 10:32AM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 07, 2021
 
ഇന്ധന ഉപഭോഗവും അറ്റകുറ്റപ്പണികളും മലിനീകരണവും കൂടുതലായ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമൊരുക്കാൻ വാഹന പൊളിക്കൽ നയം നിർദ്ദേശിക്കുന്നു.

ഇതിൻപ്രകാരം കേന്ദ്ര ഉപരിതല-ഗതാഗത, ദേശീയ പാതാ മന്ത്രാലയം GSR വിജ്ഞാപനം 720 (E) 05.10.2021ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

വാഹന പൊളിക്കലിന് പ്രോത്സാഹനമെന്ന നിലയിൽ, രജിസ്റ്റർ ചെയ്ത വാഹന പൊളിക്കൽ കേന്ദ്രം നൽകുന്ന "ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ്" സമർപ്പിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുന്ന വാഹനത്തിന് മോട്ടോർ വാഹന നികുതിയിൽ ഇളവിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇളവുകൾ താഴെ കൊടുത്തിരിക്കുന്നു:

(i) ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ, ഇരുപത്തിയഞ്ച് ശതമാനം വരെയും

(ii) യാത്രാ (വാണിജ്യ) വാഹനങ്ങളുടെ കാര്യത്തിൽ, പതിനഞ്ച് ശതമാനം വരെയും

യാത്രാ വാഹനങ്ങളുടെ കാര്യത്തിൽ എട്ട് വർഷം വരെയും, ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ പതിനഞ്ച് വർഷം വരെയും ഇളവ് ലഭ്യമാണ്.

ഗസറ്റ് വിജ്ഞാപനം കാണാൻ  ഇവിടെ ക്ലിക്ക് ചെയ്യുക:

(https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc202110701.pdf)

 
 
RRTN/SKY

(रिलीज़ आईडी: 1761698) आगंतुक पटल : 316
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Telugu , Kannada