ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

യുനിസെഫിന്റെ 'ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ചിൽഡ്രൻസ് റിപ്പോർട്ട് ' ശ്രീ മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി

Posted On: 05 OCT 2021 4:06PM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 05  , 2021

 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ യുനിസെഫിന്റെ - "ദി സ്റ്റേറ്റ് ഓഫ് ദി വേൾഡ് ചിൽഡ്രൻസ് 2021 
 റിപ്പോർട്ട്   ; (The State of the World’s Children 2021; On My Mind: promoting, protecting and caring for children’s mental health”)  ", ഇന്ന് ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു. കുട്ടികളുടെ മാനസികാരോഗ്യത്തിൽ കോവിഡ് -19 മഹാമാരിയുടെ ഗണ്യമായ  സ്വാധീനം റിപ്പോർട്ട് വിശദീകരിക്കുന്നു.

റിപ്പോർട്ട് ഇന്ന് ആഗോളതലത്തിൽ പ്രസിദ്ധീകരിച്ചു.  "മാനസികാരോഗ്യം ഒരു പഴയ പ്രശ്നവും അതേസമയം നിലവിൽ പ്രാധാന്യത്തോടെ നിൽക്കുന്ന  പ്രശ്നവുമാണ്.  നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ സമഗ്ര ആരോഗ്യത്തിനും സമ്പൂർണ്ണ ക്ഷേമത്തിനുമാണ്‌  ഊന്നൽ നൽകുമ്പോൾ ,  ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്."മാനസികാരോഗ്യത്തെ  കേന്ദ്രീകരിക്കുന്ന റിപ്പോർട്ടിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് ശ്രീ മാണ്ഡവ്യ പറഞ്ഞു,. ഗ്രാമീണ-കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ള സ്വന്തം കൂട്ടുകുടുംബത്തിന്റെ ഒരു ഉദാഹരണം നൽകിക്കൊണ്ട്, മാതാപിതാക്കൾ ശ്രദ്ധിക്കാത്ത ചില സാഹചര്യങ്ങളിൽ, കുട്ടികൾക്കും കൗമാരക്കാർക്കും വൈകാരികമായ വിഷമഘട്ടങ്ങളിൽ തുറന്ന് സംസാരിക്കാനും മാർഗനിർദേശം തേടാനും നിരവധി പേർ കൂട്ടുകുടുംബങ്ങളിൽ   ഉള്ളത് ഒരു അവസരം ആണെന്ന്  അദ്ദേഹം വിശദീകരിച്ചു.   അണുകുടുംബങ്ങളുടെ സംസ്കാരം കുട്ടികളിൽ അന്യഥാത്വം വർദ്ധിക്കുന്നതിനും തത്ഫലമായി മാനസിക വിഷമത്തിന് കാരണമാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കോവിഡ് -19 സമൂഹത്തിലുടനീളം മാനസിക സമ്മർദ്ദത്തിന്റെ പരീക്ഷണമായിരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി എടുത്തുപറഞ്ഞു.കോവിഡ് 19 ന്റെ രണ്ടാമത്തെ  തരംഗത്തിൽ  ഫാർമസ്യൂട്ടിക്കൽസ് മന്ത്രിയായിരുന്ന തന്റെ വ്യക്തിപരമായ അനുഭവം അദ്ദേഹം വിവരിച്ചു.  മരുന്നുകളുടെ ഉൽപാദനം  വർദ്ധിപ്പിക്കുകയും പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും വേണം.  അക്കാലത്ത് അനുദിനം വർദ്ധിച്ചു കൊണ്ടിരുന്ന പ്രതിസന്ധിക്ക് ഇടയിൽ  അത്തരം ജോലി വളരെ സമ്മർദ്ദപൂരിതമായിരുന്നു. യോഗ,  ശ്വസന വ്യായാമങ്ങൾ, സൈക്ലിംഗ് എന്നിവ സമ്മർദ്ദത്തെ മറികടക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യകരമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിൽ മാനസികാരോഗ്യത്തിന്റെ  പ്രാധാന്യം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു .  മാതാപിതാക്കൾക്കും കുടുംബത്തിനും ഒപ്പം മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധ്യാപകർ വളരെ പ്രധാനപ്പെട്ട പങ്കാളികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  കുടുംബവും അധ്യാപകരും പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും  കുട്ടികളുമായി തുറന്ന കൂടിയാലോചന നടത്തണം.

ഈ വിഷയത്തെ വിശാലമായ തോതിൽ അഭിസംബോധന ചെയ്യാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കുമ്പോൾ, ശ്രീ മാണ്ഡവ്യ പരീക്ഷ എഴുതുന്ന കൗമാരക്കാരുമായുള്ള    പ്രധാനമന്ത്രിയുടെ 'പരീക്ഷ പേ ചർച്ച'യെക്കുറിച്ച് പറഞ്ഞു.  "വിദ്യാർത്ഥികളെ അവരുടെ പരീക്ഷപ്പേടി യിൽ നിന്ന് മോചിപ്പിക്കാൻ പ്രധാനമന്ത്രി ജി വ്യക്തിഗത ശ്രമം നടത്തി. 'മൻ കി ബാത്ത്' പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ഫലങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും ആകുലപ്പെടാതെ ധാർമ്മികമായി സമ്പന്നമായ ജീവിതം നയിക്കാൻ അദ്ദേഹം സ്കൂളിൽ പോകുന്ന കുട്ടികളെ പതിവായി ഉപദേശിക്കുന്നു.  പരീക്ഷകളും മറ്റ് പ്രശ്നങ്ങളും കാരണം സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളിൽ ഇത്തരം ചെറിയ ശ്രമങ്ങൾ  വലിയ സ്വാധീനം ചെലുത്തുന്നു.

മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ  സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ അഭിപ്രായപ്പെട്ടു.  മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ സാമൂഹിക ധാരണകളെ കുറിച്ച് അദ്ദേഹം പറഞ്ഞു.നിരവധി പ്രശസ്ത സ്കൂളുകളിൽ മുഴുവൻ സമയ വിദ്യാർത്ഥി-കൗൺസിലർമാരുടെ അഭാവവും അദ്ദേഹം എടുത്തുകാണിച്ചു.

യുനിസെഫ് ഇന്ത്യ പ്രതിനിധി ഡോ. യാസ്മിൻ അലി ഹക്ക് റിപ്പോർട്ടിലെ ചില പ്രധാന കണ്ടെത്തലുകൾ അവതരിപ്പിച്ചു.  ഇന്ത്യയിലെ  15 മുതൽ 24 വയസ്സുവരെയുള്ളവരിൽ 14 ശതമാനം പേർ അല്ലെങ്കിൽ 7 ൽ 1 പേർ, പലപ്പോഴും വിഷാദരോഗം അനുഭവിക്കുകയോ അല്ലെങ്കിൽ കാര്യങ്ങൾ ചെയ്യുന്നതിൽ താൽപ്പര്യം കുറയുകയോ ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .  "കുട്ടികൾ ഒരു വൈകാരിക ദുരന്തത്തിൽ മാത്രമല്ല ജീവിക്കുന്നത്, പലരും അവഗണനയ്ക്കും ദുരുപയോഗത്തിനും ഇരയാകാൻ സാധ്യത കൂടുതലാണ്," അവർ പറഞ്ഞു.

ശ്രീ വിശാൽ ചൗഹാൻ, ജോ.  സെക്രട്ടറി-നയം (ആരോഗ്യം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ഡയറക്ടർ ഡോ. പ്രതിമ മൂർത്തി, മറ്റ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, യൂണിസെഫ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 
 
 
IE/SKY

(Release ID: 1761167) Visitor Counter : 511