പ്രധാനമന്ത്രിയുടെ ഓഫീസ്
കെവിഐസിയുടെ ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാകയെ പ്രധാനമന്ത്രി പ്രശംസിച്ചു
ഉത്സവകാലത്ത് ഖാദിയും, കരകൗശല ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു
Posted On:
03 OCT 2021 5:24PM by PIB Thiruvananthpuram
മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ലഡാക്കിലെ ലേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക (225 അടി ഉയരവും 150 അടി വീതിയും) യുടെ സംരംഭകരായ ഖാദി ഗ്രാമ വ്യവസായ കമ്മീഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ആദരണീയനായ ബാപ്പുവിന് ഖാദിയോടുള്ള അഭിനിവേശം വ്യാപകമായി അറിയപ്പെടുന്നതിനാല്‍ ഇത് അദ്ദേഹത്തിനുള്ള ഒരു അതുല്യമായ ശ്രദ്ധാഞ്ജലിയാണ്.
ഈ ഉത്സവവേളയില്‍, ഖാദിയും കരകൗശല ഉത്പന്നങ്ങളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും സ്വാശ്രയ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും വേണം."
****
(Release ID: 1760648)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada