ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 87 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനിടെ 1.02 കോടിയിലേറെ ഡോസുകൾ നൽകി


രോഗമുക്തി നിരക്ക് നിലവിൽ 97.81% ; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്നത്


കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,795 പേർക്ക് ; 201 ദിവസങ്ങൾക്ക് ശേഷം പുതിയ കേസുകൾ 20,000 ൽ താഴെ


രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (2,92,206) ആകെ രോഗബാധിതരുടെ 0.87%


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.88%) തുടർച്ചയായ 95-ാം ദിവസവും 3 ശതമാനത്തിൽ താഴെ

Posted On: 28 SEP 2021 9:58AM by PIB Thiruvananthpuram

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 1,02,22,525 ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച്  84,62,957 സെഷനുകളിലൂടെ  ഇന്ത്യയിൽ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 87 കോടി (87,07,08,636) എന്ന നാഴികക്കല്ലു പിന്നിട്ടു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:

ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,72,006
രണ്ടാം ഡോസ് 88,53,567

മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,83,50,151
രണ്ടാം ഡോസ് 1,48,83,125

18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 35,28,56,642
രണ്ടാം ഡോസ് 7,71,77,130

45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 15,76,57,008
രണ്ടാം ഡോസ് 7,49,24,270

60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 10,03,78,855
രണ്ടാം ഡോസ് 5,52,55,882

ആകെ 87,07,08,636

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,030 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,29,58,002 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.81% ആണ്. 2020 മാർച്ച്‌ മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

തുടർച്ചയായ 93-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,795 പേർക്കാണ്. 201 ദിവസങ്ങൾക്ക് ശേഷം 20,000 ൽ താഴെയാണ്  പുതിയ കേസുകൾ.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,92,206 പേരാണ്. 192 ദിവസത്തെ ഏറ്റവും താഴ്ന്നത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.87 ശതമാനമാണ്.
 
രാജ്യത്തെ പരിശോധനാശേഷി തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,21,780 പരിശോധനകൾ നടത്തി. ആകെ 56.57 കോടിയിലേറെ (56,57,30,031) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വർദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.88 ശതമാനമാണ്. കഴിഞ്ഞ 95 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.42 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 29 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. തുടർച്ചയായ 112-ാം ദിവസവും ഇത് 5 ശതമാനത്തിൽ താഴെയാണ്.

****



(Release ID: 1758783) Visitor Counter : 107