ആഭ്യന്തരകാര്യ മന്ത്രാലയം

കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ഇടതുപക്ഷതീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനയോഗം നടന്നു


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് നക്‌സല്‍ബാധിതമേഖലകളുടെ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ്

ഇടതുപക്ഷ തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിന് കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ വിജയം കണ്ടു

Posted On: 26 SEP 2021 4:35PM by PIB Thiruvananthpuram

ഇടതുപക്ഷ തീവ്രവാദത്തെക്കുറിച്ച് അവലോകനം ചെയ്യുന്നതിന് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, ഗോത്രവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ടെ, വിവര സാങ്കേതിക, വാര്‍ത്താവിനിമയ റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, റോഡ് ഗതാഗത ഹൈവേ സഹമന്ത്രി ജനറല്‍ വി.കെ. സിംഗ്, ആഭ്യന്തരവകുപ്പ് സഹമന്ത്രി ശ്രീ നിത്യാനന്ദ റായി, ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, തെലുങ്കാന, മദ്ധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആന്ധ്രാപ്രദേശിലെ ആഭ്യന്തമന്ത്രിയും ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേന്ദ്ര സായുധ പോലീസ് സേനയുടെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഈ ഗവണ്‍മെന്റ് ഇടതുപക്ഷ തീവ്രവാദ ബാധിതപ്രദേശങ്ങളുടെ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ അമിത്ഷാ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത പ്രയത്‌നത്തിലൂടെ ഇടതുപക്ഷ തീവ്രവാദത്തെ  അമർച്ച ചെയ്യുന്നതിന് വലിയ വിജയം നേടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ഇടതുപക്ഷ തീവ്രവാദം 23% കുറഞ്ഞപ്പോള്‍ മരണത്തില്‍ 21% കുറവുണ്ടായി. പതിറ്റാണ്ടുകളുടെ പേരാട്ടത്തിനൊടുവില്‍ മരണസംഖ്യ 200ല്‍ താഴെ എത്തിക്കാന്‍ കഴിഞ്ഞത് നമുക്കെല്ലാമുള്ള വലിയ നേട്ടമാണ്. ഇടതുപക്ഷ തീവ്രവാദം പൂര്‍ണ്ണമായും ഇല്ലാതാകാതെ രാജ്യത്തിന്റെയും അത് ബാധിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെയും പൂര്‍ണ്ണ വികസനം സാദ്ധ്യമാവില്ല. ഇതിനെ തുടച്ചുനീക്കാതെ താഴേത്തട്ടില്‍ ജനാധിപത്യം വ്യാപിക്കാനും വികസനവരഹിതമായ മേഖലകളുടെ വികസനം നടത്താനും കഴിയില്ല. അതുകൊണ്ട് ഇതുവരെ എന്തു നേടിയെന്നതിന് പകരം ഇനി അവശേഷിച്ചിരിക്കുന്നത് നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു.


രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ശ്രദ്ധനല്‍കാതെ നിരവധി വര്‍ഷങ്ങളായി കേന്ദ്ര ഗവണ്‍മെന്റ് രണ്ടുമുഖങ്ങളില്‍ പോരാട്ടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആയുധം താഴെവച്ച് മുഖ്യധാരയില്‍ വരാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നു. അതേസമയം ആയുധമേന്തിക്കൊണ്ട് നിഷ്‌ക്കളങ്കരേയും പോലീസിനെയും മുറിവേല്‍പ്പിക്കുന്നവര്‍ക്ക് അതേ രീതിയിലുള്ള പ്രതികരണം തിരിച്ചും ലഭിക്കും. ഈ അസംതൃപ്തിയുടെ മൂലകാരണം ഈ മേഖലകളില്‍ കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി വികസനം എത്തിച്ചേരാത്തതാണെന്നും നിഷ്‌ക്കളങ്കരായ ആളുകള്‍ ഇവരോടൊപ്പം ചേരാതിരിക്കാന്‍ ഇവിടങ്ങളില്‍ എത്രയും വേഗം വികസനം ഉറപ്പാക്കണമെന്നും ശ്രീ ഷാ പറഞ്ഞു. ഇപ്പോള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തുടര്‍ന്നുവരുന്ന വികസനപ്രക്രിയമൂലം തങ്ങള്‍ക്ക് ഇനി നിഷ്‌ക്കളങ്കരെ തെറ്റായവഴിയില്‍ നയിക്കാനാവില്ലെന്ന് നക്‌സലുകള്‍ക്കും ബോദ്ധ്യമായിട്ടുണ്ട്. അതുകൊണ്ട് തടസരഹിതമായ വികസനം തുടരേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഈ രണ്ടുമുഖങ്ങളിലും ഈ യോഗം വളരെ സുപ്രധാനമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഡി.ജി.പിമാരും കേന്ദ്ര ഏജന്‍സികളുമായി കുറഞ്ഞപക്ഷം മൂന്നുമാസത്തിലൊരിക്കല്‍ ഇടതുപക്ഷ തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് ഈ മേഖലകളിലെ ചീഫ് സെക്രട്ടിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചു. എന്നാല്‍ മാത്രമേ നമുക്ക് ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ സുരക്ഷയില്ലായിരുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡീഷ, എന്നിവിടങ്ങളിലെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ രണ്ടുവര്‍ഷമായി വലിയ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നീ തലങ്ങളില്‍ നിരന്തരം അവലോകനങ്ങള്‍ നടന്നാല്‍ താഴേത്തട്ടിലുള്ള ഏകോപനം സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി 16,000 ലധികം പൗരന്മാരുടെ ജീവന്‍ അപഹരിച്ച പോരാട്ടം ഇപ്പോള്‍ അവസാനത്തില്‍ എത്തിനില്‍ക്കുകയാണ്, അത് അന്തിമമാക്കാന്‍ ഇത് വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.


അടുത്തിടെയായി നിരവധി തീവ്രവാദ ഗ്രൂപ്പുകളെ പ്രത്യേകിച്ച് വടക്കുകിഴക്കില്‍ ആയുധം താഴത്തുവയ്പ്പിക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ടെന്ന് ശ്രീ അമിത്ഷാ പറഞ്ഞു. ബോഡോലാന്‍ഡ് കരാര്‍, ബ്രൂകരാര്‍, കാര്‍ബി ആഗ്‌ലോങ് കരാര്‍ ത്രിപുര കലാപകാരികള്‍ എന്നിവയുള്‍പ്പെടെ 16,000ല്‍പരം പേര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ചേര്‍ന്നുകഴിഞ്ഞു. അക്രമങ്ങള്‍ ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവരെ എല്ലാവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കേന്ദ്രസേനകളുമായി സംസ്ഥാനങ്ങള്‍ സജീവമായ ഏകോപനമുണ്ടാകണം. കേന്ദ്ര സായുധ സേനകളെ (സി.എ.പി.എഫ്) വിന്യസിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള സ്ഥിര ചെലവ് കുറയ്ക്കുന്നതിനുള്ള സുപ്രധാനമായ തീരുമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി എടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ 2018-19 മായി താരതമ്യം ചെയ്യുമ്പോള്‍ 2019-20ല്‍ സംസ്ഥാനങ്ങള്‍ക്ക് ഏകദേശം 2900 കോടിയുടെ കുറവുണ്ടാകും. പ്രധാനമന്ത്രി ഇത് നിരന്തരമായി അവലോകനം ചെയ്ത് ഞങ്ങളെ നയിക്കുന്നുണ്ട്.


ഇടതുപക്ഷ തീവ്രവാദത്തിന് പണം ലഭിക്കുന്ന സ്രോതസുകളെ ഇല്ലാതാക്കേണ്ടത് വളരെ പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സംവിധാനങ്ങള്‍ ഒന്നിച്ചുകൊണ്ട് ഇത് ഇല്ലാതാക്കാന്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം. അടുത്ത ഒരുവര്‍ഷം ഇടതുപക്ഷ തീവ്രവാദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ വന്നാല്‍ ഈ പ്രശ്‌നത്തിന് നിരന്തരമായ ഒരു പരിഹാരം കണ്ടെത്താനാകും. കൂടുതല്‍ സമ്മര്‍ദ്ദവും വേഗതയും മികച്ച ഏകോപനവും ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇടതുപക്ഷ തീവ്രവാദം ഒരു വലിയ സുരക്ഷാ വെല്ലുവിളിയാണ്. പ്രധാനമായും സംസ്ഥാന വിഷയമാണെങ്കിലും ഇതിനെ നേരിടാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു ദേശീയ നയവും കര്‍മ്മപദ്ധതിയും 2015 മുതല്‍ നടപ്പാക്കുന്നുണ്ട്. നിരന്തരമായി നിരീക്ഷണം സാദ്ധ്യമാക്കുന്ന ഈ നയത്തില്‍ ബഹുതല സമീപനങ്ങളാണുള്ളതും.


അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്തതും അതേസമയം വികസനത്തിന് പ്രധാന്യം നല്‍കുന്നതുമാണ് നയത്തിന്റെ പ്രധാന സവിശേഷത. ബാധിക്കപ്പെട്ട മേഖലകളിലെ പാവപ്പെട്ടവരിലും ദുര്‍ബലരിലും വികസനംഎത്തിക്കുകയാണ് ലക്ഷ്യം
നയത്തിനെ പിന്തുടര്‍ന്നുകൊണ്ട് വിവിധ കേന്ദ്ര സേനകളെ വിന്യസിപ്പിച്ചുകൊണ്ട് സുരക്ഷാ ക്രമീകരണം വര്‍ദ്ധിപ്പിക്കാനും സംസ്ഥാനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സഹായിക്കുന്നുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും പോലീസ് സേനയുടെ ആധുനികവല്‍ക്കരണത്തിനും ഫണ്ടുകള്‍ അനുവധിക്കുന്നുണ്ട്.


ഇടതുപക്ഷ തീവ്രവാദ ബാധിത സംസ്ഥാനങ്ങളുടെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ഏറ്റെടുത്ത നിരവധി പദ്ധതികളില്‍പ്പെട്ട 17,600 കിലോമീറ്റ റോഡുകളുടെ നിര്‍മ്മാണത്തില്‍ 9,343 കിലോമീറ്റര്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മേഖലകളിലെ ടെലികോം ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്താനായി 2343 മൊബൈല്‍ ടവറുകള്‍ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു 2542 എണ്ണം 18 മാസങ്ങള്‍ക്കുള്ളില്‍ സ്ഥാപിക്കും. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി ഇവിടങ്ങളില്‍ 1789 പോസ്റ്റ്ഓഫീസുകള്‍, 1236 ബാങ്ക് ശാഖകള്‍, 1077 എ.ടി.എമ്മുകള്‍ 14,230 ബാങ്കിംഗ് കറസ്‌പോണ്ടന്റുമാര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കി. ഒരുവര്‍ഷത്തിനുള്ളില്‍ 3114 പോസ്റ്റ ഓഫീസുകള്‍ ആരംഭിക്കും. ഈ മേഖലകളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്റ്റുകളും നല്‍കുന്നുണ്ട്. ഈ മേഖലകള്‍ക്ക് നല്‍കിയ 234 ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 119 എണ്ണം പ്രവര്‍ത്തിച്ചുതുടങ്ങി.
കേന്ദ്ര സഹായ പദ്ധതികള്‍ക്ക് കീഴിലായി ബാധിത ജില്ലകളുടെ വികസനത്തിനായി 10,000 പദ്ധതികള്‍ ഏറ്റെടുത്തു അതില്‍ 80% പൂര്‍ത്തിയായി കഴിഞ്ഞു. ഇതിന്റെ കീഴില്‍ തീവ്രവാദബാധിതമേഖലകള്‍ക്ക് 2698.24 കോടി രൂപ നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി അതിന് മുമ്പിലത്തെ ഏഴുവര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ തുക വിവിധ പദ്ധതികളുടെ കീഴില്‍ ഈ മേഖലകള്‍ക്കായി അനുവദിച്ചു.


ചില ജില്ലകളെ ഇടതുപക്ഷ തീവ്രവാദ ബാധിതമേഖലകളായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തരംതിച്ച അതിനെ നേരിടുന്നതിന് അവര്‍ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി പ്രത്യേക വിഭവസമാഹരണ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.


കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഇതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനത്തിലൂം അതിക്രമങ്ങളിലൂം വലിയ കുറവുണ്ടായിട്ടുണ്ട്. എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 2009ലെ 2258ല്‍ നിന്ന് 2020ല്‍ 665ല്‍ എത്തിയതരത്തില്‍ അതിക്രമങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. മരണനിരക്കും 2010ലെ 1005ല്‍ നിന്ന് 2020 183 ആയി കുറഞ്ഞു. 2010ല്‍ 96 ജില്ലകളിലുണ്ടായിരുന്ന മാവോയിസ്റ്റ് സാന്നിദ്ധ്യം 2020ല്‍ 53 ജില്ലകളിലേക്ക് മാത്രമായതിലൂടെ ഭൂമിശാസ്ത്രപരമായ വ്യാപനവും ചുരുങ്ങി. ഇപ്പോള്‍ 25 ജില്ലകളില്‍ മാത്രമായിട്ടുണ്ട്, അവിടങ്ങളിലാണ് 85% അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. ഇടതുപക്ഷ തീവ്രവാദസാന്നിദ്ധ്യമുള്ള ജില്ലകള്‍ 2018 ഏപ്രിലിലെ 30ല്‍ നിന്ന് 2021 ജൂലൈയില്‍ 25 ആയി കുറഞ്ഞു.


ഈ പ്രതിഭാസത്തിന്റെ വളര്‍ച്ചയ്ക്ക് സാദ്ധ്യമാകുന്ന ചിലകേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ മാവോയിസ്റ്റുകളുടെ തിരിച്ചുവരവ് തടയുന്നതിനായി എട്ടുജില്ലകളെ ' ആശങ്കകളുടെ ജില്ലകള്‍' ആയി വേര്‍തിരിച്ചിട്ടുമുണ്ട്. നിലവിലെ സാഹചര്യമനസുരിച്ചുള്ള ഏറ്റവും യാഥാര്‍ത്ഥപരമായ വര്‍ഗ്ഗീകരണമാണിത്.


ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടം ഇപ്പോള്‍ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ്. ഏത്രയും വേഗം ഈ ഭീഷണിയെ തുച്ഛമായ തലത്തില്‍ ഏത്രയും വേഗം എത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലുമാണ് ഗവണ്‍മെന്റ്.



(Release ID: 1758340) Visitor Counter : 393