പ്രധാനമന്ത്രിയുടെ ഓഫീസ്
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും സംയുക്തമായി സൻസദ് ടിവിയ്ക്ക് സെപ്റ്റംബർ 15 ന് സമാരംഭം കുറിക്കും
Posted On:
14 SEP 2021 3:10PM by PIB Thiruvananthpuram
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എന്നിവർ സംയുക്തമായി സൻസദ് ടിവിയ്ക്ക് പാർലമെന്റ് ഹൗസ് അനക്സിലെ മെയിൻ കമ്മിറ്റി റൂമിൽ 2021 സെപ്റ്റംബർ 15 ന് വൈകുന്നേരം 6 മണിക്ക് തുടക്കം കുറിക്കും . അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ചാണ് ഉദ്‌ഘാടനം.
സൻസാദ് ടിവിയെക്കുറിച്ച് :
2021 ഫെബ്രുവരിയിൽ, ലോക്സഭാ ടിവിയും രാജ്യസഭ ടിവിയും ലയിപ്പിക്കാനുള്ള തീരുമാനം എടുക്കുകയും 2021 മാർച്ചിൽ സൻസാദ് ടിവിയുടെ സിഇഒയെ നിയമിക്കുകയും ചെയ്തു.
സൻസാദ് ടിവി പ്രോഗ്രാമിംഗ് പ്രധാനമായും 4 വിഭാഗങ്ങളിലായിരിക്കും - പാർലമെന്റിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം, ഭരണനിർവ്വഹണം, പദ്ധതികൾ/നയങ്ങൾ, ഇന്ത്യയുടെ ചരിത്രവും സംസ്കാരവും, സമകാലീന വിഷയങ്ങൾ / പ്രശ്നങ്ങൾ/താൽപര്യങ്ങൾ/ആശങ്കകൾ.
****
(Release ID: 1754775)
Visitor Counter : 253
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada