ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ -2021 ന്, 2021 സെപ്റ്റംബർ 9 ന് തുടക്കമാകും 

Posted On: 08 SEP 2021 1:19PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി, സെപ്റ്റംബർ 8, 2021
 
സ്വച്ഛ് ഭാരത് ദൗത്യം രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ-2021ന്  നാളെ (സെപ്റ്റംബർ 9) തുടക്കമാകും.
 
രാജ്യത്തെ എല്ലാ പ്രദേശങ്ങളും വെളിയിട വിസർജ്ജന രഹിതമാക്കുന്നതിനുള്ള ഇടപെടലുകൾ വർദ്ധിപ്പിക്കുന്നതിനാണ് 'ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി, സ്വച്ഛ് സർവേക്ഷൻ ഗ്രാമീൺ (എസ്എസ്ജി) ലക്ഷ്യമിടുന്നത്. സർവേ 2021, നടത്താൻ ഒരു വിദഗ്ദ്ധ ഏജൻസിയെ നിയമിച്ചിട്ടുണ്ട്.  ഇതിന്റെ ഭാഗമായി ഗ്രാമങ്ങളും ജില്ലകളും സംസ്ഥാനങ്ങളും ചില പ്രധാന ഏകകങ്ങൾ ഉപയോഗിച്ച് റാങ്ക് ചെയ്യപ്പെടും.
 
രാജ്യത്തെ 698 ജില്ലകളിലെ 17,475 ഗ്രാമങ്ങൾ  സ്വച്ഛ് സർവേക്ഷൻ ഗ്രാമീണിന്റെ ഭാഗമായി ഉൾപ്പെടും.
 
സ്കൂളുകൾ, അങ്കണവാടികൾ, പൊതുജനാരോഗ്യ കേന്ദ്രങ്ങൾ,  മതസ്ഥലങ്ങൾ  തുടങ്ങി ഈ ഗ്രാമങ്ങളിലെ 87,250 പൊതു സ്ഥലങ്ങൾ  സർവേയ്ക്കായി സന്ദർശിക്കും. അഭിപ്രായങ്ങൾക്കായി ഏകദേശം 1,74,750 കുടുംബങ്ങളെ അഭിമുഖം നടത്തും. കൂടാതെ, ഇതിന്റെ ആവശ്യത്തിനായി വികസിപ്പിച്ച ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനിൽ ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച്  പൗരന്മാർക്ക് അഭിപ്രായം നൽകാനാവും.
 
കുടിവെള്ള, ശുചിത്വ വകുപ്പ് (ഡിഡിഡബ്ല്യുഎസ്) നേരത്തെ 2018 ലും 2019 ലും സ്വഛ് സർവ്വേക്ഷൻ ഗ്രാമീൺ സർവ്വെ നടത്തിയിരുന്നു.
 
 എസ് എസ് ജി 2021-ന്റെ വിവിധ ഘടകങ്ങളിലേക്കുള്ള അനുപാതം താഴെ കൊടുക്കുന്നു:
 
 പൊതുസ്ഥലങ്ങളിലെ ശുചിത്വത്തിന്റെ നേരിട്ടുള്ള നിരീക്ഷണം - 30%
 
 പൊതുജനങ്ങളുടെ പ്രതികരണം - 35%
 
 ശുചിത്വവുമായി ബന്ധപ്പെട്ട ഏകകങ്ങളിലെ സേവന പുരോഗതി - 35%
 
IE
 
 
 
 
 
 

(Release ID: 1753434) Visitor Counter : 308