മന്ത്രിസഭ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഎഐ) അസര്‍ബൈജാന്‍ റിപ്പബ്ലിക്കിന്റെ ചേംബര്‍ ഓഫ് ഓഡിറ്റേഴ്‌സും (സിഎഎആര്‍) തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 SEP 2021 2:41PM by PIB Thiruvananthpuram

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഎഐ) അസര്‍ബൈജാന്‍ റിപ്പബ്ലിക്കിന്റെ ചേംബര്‍ ഓഫ് ഓഡിറ്റേഴ്‌സും (സിഎഎആര്‍) തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍:

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും അസര്‍ബൈജാന്‍ റിപ്പബ്ലിക്കിന്റെ ചേംബര്‍ ഓഫ് ഓഡിറ്റേഴ്‌സും തമ്മിലുള്ള ധാരണാപത്രം അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യല്‍, തൊഴില്‍പരമായ ധാര്‍മികത, സാങ്കേതിക ഗവേഷണം, തൊഴില്‍പരമായ തുടര്‍ വികാസം (സിപിഡി), പ്രൊഫഷണല്‍ അക്കൗണ്ടന്‍സി പരിശീലനം, ഓഡിറ്റ് എന്നീ മേഖലകളില്‍ പരസ്പര സഹകരണം സ്ഥാപിക്കാനും ഗുണനിലവാര നിരീക്ഷണം, അക്കൗണ്ടിംഗ് സംബന്ധമായ അറിവിന്റെ പുരോഗതി, തൊഴില്‍പരവും ബൗദ്ധികവുമായ വികസനം എന്നിവയെയും സഹായിക്കും.

 നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:

ഐസിഎഐയും സിഎഎആറും ഓഡിറ്റ്, ഫിനാന്‍സ്, അക്കൗണ്ടിംഗ് പ്രൊഫഷണലുകളുടെ പരിശീലന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. ഐസിഎഐയും സിഎഎആറും പ്രൊഫഷണല്‍ സംഘടനകള്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍, മാസികകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവയിലും രണ്ടു കക്ഷികളുടെയും മാസികകള്‍ വെബ്സൈറ്റുകള്‍ തുടങ്ങിയവയില്‍ ഓഡിറ്റ്, അക്കൗണ്ടിംഗ് എന്നിവ സംബന്ധിച്ച ലേഖനങ്ങള്‍ പരസ്പരം പ്രസിദ്ധീകരിക്കുക, സംയുക്ത സമ്മേളനങ്ങള്‍, സിമ്പോസിയങ്ങള്‍, കൂടിച്ചേരലുകള്‍, ഓഡിറ്റ്, ഫിനാന്‍സ്, അക്കൗണ്ടിംഗ് വികസനത്തെക്കുറിച്ചുള്ള പരിശീലനങ്ങള്‍ എന്നിവ നടത്തുക എന്നിവയ്ക്കു പുറമേ, പരമ്പരാഗത അക്കൗണ്ടിംഗില്‍ നിന്ന് ക്ലൗഡ് അക്കൗണ്ടിംഗിലേക്ക് മാറല്‍, ബ്ലോക്ക്ചെയിന്‍, സ്മാര്‍ട്ട് കരാര്‍ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള ഓഡിറ്റ്, അക്കൗണ്ടിംഗ് മേഖലയിലെ പുതിയ നൂതന രീതികള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ചും പഠനം നടത്താനും ഐസിഎഐയും സിഎഎആറും ഉദ്ദേശിക്കുന്നു. കൂടാതെ അഴിമതിക്കും  കള്ളപ്പണം വെളുപ്പിക്കലിനും എതിരായ പോരാട്ടത്തില്‍ സംയുക്ത സഹകരണവും ഉണ്ടാകും.


ഫലപ്രാപ്തി:

ഐസിഎഐ അംഗങ്ങള്‍ രാജ്യവ്യാപകമായി വിവിധ സംഘടനകളില്‍ ഇടത്തരം മുതല്‍ ഉയര്‍ന്ന തലത്തിലുള്ള പദവികള്‍ വഹിക്കുന്നുണ്ട്. കൂടാതെ ഒരു രാജ്യത്തെ അതാത് സംഘടനകളുടെ തീരുമാനങ്ങളോ നയരൂപീകരണ തന്ത്രങ്ങളെയോ സ്വാധീനിക്കാനും കഴിയും.  ഈ ധാരണാപത്രം അറിവിന്റെ കൈമാറ്റത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും അക്കൗണ്ടന്‍സി മേഖലയിലെ പുതിയ നൂതന രീതികളും സാങ്കേതികവിദ്യകളും പ്രയോഗിക്കുന്നതുള്‍പ്പെടെ രണ്ട് അധികാരപരിധികളിലും മികച്ച രീതികള്‍ ശക്തിപ്പെടുത്താനും ഇടയാക്കും.

 പ്രയോജനങ്ങള്‍:

ലോകത്തിലെ 45 രാജ്യങ്ങളിലെ 69 നഗരങ്ങളിലുള്ള ഐസിഎഐയുടെ വിശാലമായ ഘടകങ്ങളുടെയും പ്രതിനിധി ഓഫീസുകളുടെയും ശൃംഖലയിലൂടെ ഈ രാജ്യങ്ങളിലെ പ്രചാരത്തിലുള്ള രീതികള്‍ പങ്കുവെയ്ക്കുന്നതിലൂടെ ഒരു പ്രധാന പങ്ക് വഹിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്, അതിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും അവരുടെ സ്ഥാപനം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റിനു മികച്ച സമ്പ്രദായങ്ങള്‍ സ്വീകരിക്കാന്‍ കഴിയും. ഈ ധാരണാപത്രം ഉപയോഗിച്ച്, അക്കൗണ്ടന്‍സി തൊഴിലിലെ സേവനങ്ങളുടെ കയറ്റുമതി നല്‍കിക്കൊണ്ട് അസര്‍ബൈജാനുമായി പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഐസിഎഐക്കു കഴിയും.

 പശ്ചാത്തലം:

ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴില്‍ നിയന്ത്രിക്കുന്നതിനായി 1949 ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ആക്ട് പ്രകാരം സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). വിദ്യാഭ്യാസം, തൊഴില്‍പരമായ വികസനം, ഉയര്‍ന്ന അക്കൗണ്ടിംഗ് പരിപാലനം, ഓഡിറ്റിംഗ്, ധാര്‍മ്മിക നിലവാരം എന്നിവയില്‍ ഐസിഎഐ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ട്. ഇത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളുടെ തൊഴില്‍പരമായ പുരോഗതിക്കു വേണ്ടിയാണ്. അസര്‍ബൈജാന്‍ റിപ്പബ്ലിക്കിലെ ഓഡിറ്റ് തൊഴിലിനെ നിയന്ത്രിക്കുന്നതിനായി 2004 ല്‍ ഭേദഗതി വരുത്തിയ 1994 ലെ ഓഡിറ്റ് നിയമത്തിന് അനുസൃതമായാണ് അസര്‍ബൈജാന്‍ റിപ്പബ്ലിക്കിന്റെ ചേംബര്‍ ഓഫ് ഓഡിറ്റേഴ്‌സ് സ്ഥാപിതമായത്.

****



(Release ID: 1753172) Visitor Counter : 173