ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 - കെട്ടുകഥകളും യാഥാര്‍ഥ്യവും
ഇന്‍സകോഗിന്റെ സാമ്പിള്‍ ഘടനാപരിശോധന വര്‍ധിപ്പിച്ചു
പ്രാരംഭ പരിശോധന ലക്ഷ്യമിടുന്നത് വിദേശത്തുനിന്നെത്തുന്നവരില്‍ ആശങ്കാജനകമായ രൂപാന്തരം (വിഒസി) കണ്ടെത്താന്‍
ഘടനാപരിശോധനയ്ക്കായി വേണ്ടത്ര അളവില്‍ സാമ്പിളുകള്‍ അയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കി
Posted On:
06 SEP 2021 11:18AM by PIB Thiruvananthpuram
കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ഇന്ത്യയില്‍ കോവിഡ് 19 ജനിതകശ്രേണി പരിശോധനയും വിശകലനവും കുത്തനെ കുറഞ്ഞുവെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. ഇക്കാലമത്രയും രാജ്യത്ത് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരം പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സീക്വന്‍സുകളുടെ എണ്ണം ഇന്ത്യന്‍ കോവിഡ് 19 ജീനോം സര്‍വയലന്‍സ് പോര്‍ട്ടലില്‍ നിന്ന് എടുത്തതാണെ ന്നാണ് കരുതുന്നത് (http://clingen.igib.res.in/covid19genomes/). ഐജിഐബി എസ്എഫ്ടിപിയില്‍ വിശകലനം ചെയ്ത സീക്വന്‍സുകള്‍, സാമ്പിളുകള്‍ ശേഖരിച്ച തീയതി അനുസരിച്ചുള്ളതാണ്. ഇവ ഒരു പ്രത്യേക മാസത്തില്‍ പരിശോധിച്ച സാമ്പിളുകളുടെ എണ്ണമല്ല കാണിക്കുന്നത്. ഇന്‍സകോഗ് കണ്‍സോര്‍ഷ്യത്തിന്റെ ലാബുകള്‍ വിശകലനം ചെയ്ത സാമ്പിളുകളും അതത് സംസ്ഥാനങ്ങള്‍ അയച്ച സാമ്പിളുകള്‍ ആശ്രയിച്ചാണിരിക്കുന്നത്.
വിവിധ മാസങ്ങളില്‍ വിശകലനം ചെയ്ത സാമ്പിളുകളുടെ എണ്ണം ഇനി പറയുന്നു:
മാസം |
ലഭിച്ച സാമ്പിളുകള്‍ |
2021 ജനുവരി |
2207 |
2021ഫെബ്രുവരി |
1321 |
2021 മാര്‍ച്ച് |
7806 |
2021 ഏപ്രില്‍ |
5713 |
2021 മെയ് |
10488 |
2021 ജൂണ്‍ |
12257 |
2021 ജൂലൈ |
6990 |
2021 ഓഗസ്റ്റ് |
6458 |
കൂടാതെ, ഇന്‍സകോഗ് ലാബുകളില്‍ നടത്തുന്ന പ്രാരംഭ പരിശോധന ലക്ഷ്യമിടുന്നത് വിദേശത്തു നിന്നെത്തുന്നവരില്‍ ആശങ്കാജനകമായ രൂപാന്തരം (വിഒസി) ഉണ്ടോ എന്നു കണ്ടെത്തുന്നതിനാണ്. മാത്രമല്ല, ഇന്‍സകോഗ് സ്ഥാപിതമായതുമുതല്‍ (26 ഡിസംബര്‍ 2020) കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ (28 ദിവസത്തെ ഇന്‍കുബേഷന്‍ കാലയളവിന്റെ ഇരട്ടി) വിഒസി സംഭവിച്ച ആരെങ്കിലും രാജ്യത്തു പ്രവേശിച്ചിട്ടുണ്ടോ എന്നും കണ്ടെത്തും. രാജ്യത്തിനുള്ളില്‍ വിഒസി സാന്നിധ്യം കണ്ടെത്തുന്നതിന്, പോസിറ്റീവായതില്‍ (ആര്‍ടി-പിസിആര്‍ പ്രകാരം) 5% സീക്വന്‍സിംഗിനായി ലക്ഷ്യമിട്ടു. രണ്ട് ലക്ഷ്യവും 2021 ജനുവരി അവസാനത്തോടെ കൈവരിച്ചു.
മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ പല സംസ്ഥാനങ്ങളിലും ഫെബ്രുവരിയില്‍ രോഗം വര്‍ധിക്കുന്നതിന്റെ പ്രവണതകള്‍ കാണിച്ചു തുടങ്ങി. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍, വിദര്‍ഭയിലെ 4 ജില്ലകളിലും മഹാരാഷ്ട്രയിലെ 10 ജില്ലകളിലും പഞ്ചാബിലെ 10 ജില്ലകളിലും സീക്വന്‍സിങ് വര്‍ദ്ധിപ്പിച്ചു.
പ്രതിമാസം 300 സാമ്പിളുകളോ, സംസ്ഥാനത്തിന് 10 സെന്റിനല്‍ മേഖലകളോ ആയി എണ്ണം തീരുമാനിച്ചിട്ടുമില്ല. ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് കൂടുതല്‍ സെന്റിനല്‍ മേഖലകള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് അയവ് നല്‍കിയിട്ടുണ്ട്.
സെന്റിനല്‍ മേഖലകള്‍ക്ക് പുറമേ, ഇന്‍സകോഗ് ലാബുകളിലേക്ക് സീക്വന്‍സിങ്ങിനായി സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ബ്രേക്ക്-ത്രൂ, റീഇന്‍ഫെക്ഷന്‍ അല്ലെങ്കില്‍ സാധാരണരീതിയിലല്ലാത്ത സാമ്പിളുകള്‍ അയയ്ക്കാനുള്ള അവസരവുമുണ്ട്.
കൂടാതെ, സെന്റിനല്‍ നിരീക്ഷണ നയം, ഓരോ സംസ്ഥാനത്തുനിന്നും സാമ്പിളുകള്‍ ഭൂമിശാസ്ത്രപരമായി കൃത്യമായി പ്രതിനിധാനം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതാണ്. പ്രത്യേക ക്രമമില്ലാതെ സ്വീകരിക്കുന്ന 5% സാമ്പിളുകളുള്ളതിനാല്‍ ചില ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ കൂടുതലായി എത്തി. അതേസമയം ചില ജില്ലകളിലേത് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയിരുന്നുമില്ല. സ്ഥിരീകരണ നിരക്ക് കുറയുന്നതോടെ, പുതുതായി പത്തില്‍താഴെ പ്രതിവാരരോഗബാധിതരുള്ള ജില്ലകളിലെ സെന്റിനല്‍ മേഖലകളില്‍ നിന്നുള്ള സാമ്പിളുകളുടെ ലഭ്യതയും കുറഞ്ഞു. നിലവില്‍, രാജ്യത്തെ 86ലേറെ ജില്ലകളില്‍ ആഴ്ചതോറും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
കഴിഞ്ഞ ഒരു മാസമായി, പുതിയ കേസുകളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര എന്നീ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നാണ്. നിലവില്‍, ആകെയുള്ള 45000 പുതിയ കേസുകളില്‍ 32000-ല്‍ അധികം കേരളത്തില്‍ നിന്നും 4000 -ല്‍ അധികം മഹാരാഷ്ട്രയില്‍ നിന്നുമാണ്. അതായത് 80% കേസുകള്‍ 2 സംസ്ഥാനങ്ങളില്‍ നിന്നുമാത്രമാണ്. 9000 പേര്‍, അതായത് ഏകദേശം 20%, മാത്രമാണ് ഇന്ത്യയുടെ മറ്റിടങ്ങളില്‍ നിന്നുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിശകലനം ചെയ്ത സാമ്പിളുകളിലും ഇക്കാര്യം പ്രതിഫലിക്കുന്നു.
ജൂലൈ മുതല്‍, സാമ്പിള്‍ വിശദാംശങ്ങള്‍ കൃത്യമായി പങ്കിടുന്നതിനും ഡബ്ല്യുജിഎസ് ഫലങ്ങളുടെ സമയബന്ധിത ആശയവിനിമയത്തിനും, സെന്റിനല്‍ മേഖലകളുടെ ഡബ്ല്യുജിഎസിനായുള്ള സാമ്പിളുകളുടെ ഡാറ്റ ഐഎച്ച്‌ഐപി പോര്‍ട്ടല്‍ വഴി പങ്കിടുന്നു, ഇത് സാമ്പിള്‍ വിശദാംശങ്ങളും ഡബ്ല്യുജിഎസ് ഫലങ്ങളും തത്സമയം പങ്കിടുന്നത് ഉറപ്പാക്കുന്നു. അതിന്‍പ്രകാരം, ജൂലൈയില്‍ സെന്റിനല്‍ മേഖലകളിലൂടെ 9066 സാമ്പിളുകള്‍ അയച്ചു. ഓഗസ്റ്റില്‍ 6969-ഉം.
****
(Release ID: 1752516)
Visitor Counter : 229