പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി

Posted On: 03 SEP 2021 10:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യ-യുഎഇ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിലെ തുടർച്ചയായ പുരോഗതി ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി. കോവിഡ് -19 മഹാമാരിയുടെ  സമയത്ത് ഇന്ത്യൻ സമൂഹത്തിന് യുഎഇ നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2021 ഒക്ടോബർ 1 മുതൽ ദുബായിൽ നടക്കുന്ന എക്സ്പോ -2020-ന് അദ്ദേഹം ആശംസകൾ അറിയിച്ചു.

മേഖലയിൽ പൊതുവായ ആശങ്കയുള്ള പ്രശ്നങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ലോകത്ത് ഭീകരവാദത്തിനും തീവ്രവാദത്തിനും സ്ഥാനമില്ലെന്നതിൽ  അവർ യോജിപ്പ് പ്രകടിപ്പിക്കുകയും  അത്തരം ശക്തികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.



(Release ID: 1751890) Visitor Counter : 186