ആയുഷ്‌
azadi ka amrit mahotsav

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി 'ന്യൂട്രി ഗാർഡൻ' ഉദ്ഘാടനം ചെയ്തു

Posted On: 01 SEP 2021 2:52PM by PIB Thiruvananthpuram



ന്യൂഡൽഹി , സെപ്റ്റംബർ 1, 2021


 പോഷൺ മാസം 2021 -ന് കീഴിലുള്ള പരിപാടി പരമ്പരയ്ക്ക് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി  സ്മൃതി സുബിൻ ഇറാനി ഇന്ന് തുടക്കം കുറിച്ചു. രാജ്യത്തിന്റെ  പോഷകാഹാര ആവശ്യകത പരിഹരിക്കുന്നതിന് ആയുർവേദത്തിലെ പ്രാചീന ജ്ഞാനം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതിനെക്കുറിച്ചുള്ള അറിവ് നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി  പറഞ്ഞു.  

ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (എഐഐഎ) പോഷൺ മാസം - 2021 ന് തുടക്കം കുറിച്ചുകൊണ്ട് 'ന്യൂട്രി ഗാർഡൻ' കേന്ദ്ര വനിതാ ശിശു വികസന  മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  ആയുഷ്, വനിതാ ശിശു വികസന   സഹമന്ത്രി ഡോ. മൻജ്പര മഹേന്ദ്രഭായിയും പങ്കെടുത്തു.

 ആയുർവേദത്തിന്റെ സംഭാവന ലോകത്തിന് അംഗീകരിക്കാൻ കഴിയുന്ന വിധത്തിലുള്ള  ശാസ്ത്രീയ വിവരങ്ങൾ  പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രീമതി സ്മൃതി ഇറാനി ഊന്നിപ്പറഞ്ഞു.

  ഗർഭിണികളുടെ  ആരോഗ്യത്തിന്  പോഷകാഹാരത്തിന്റെ പ്രാധാന്യവും ആയുർവേദ ഇടപെടലുകൾ  സഹായിക്കുന്ന വിധവും ഡോ.മൻജ്പര മഹേന്ദ്രഭായ് എടുത്തുപറഞ്ഞു.

രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ, പോഷക ഗുണങ്ങളുള്ള  സസ്യങ്ങളുടെ വിതരണവും നടത്തി. സാധാരണക്കാർക്ക് മനസ്സിലാക്കുന്നതിനായി, പോഷകമൂല്യമുള്ള തിരഞ്ഞെടുത്ത സസ്യങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖ    നൽകി.  വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പരമ്പരാഗത  ആയുർവേദ  പോഷകാഹാര പാചക രീതികളും  പരിപാടിയിൽ പ്രദർശിപ്പിച്ചു.

 
IE/SKY

(Release ID: 1751651) Visitor Counter : 230