പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി

Posted On: 31 AUG 2021 8:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി  നരേന്ദ്ര മോദി ഇന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേലുമായി ടെലിഫോൺ   സംഭാഷണം നടത്തി .

അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങളും മേഖലയ്ക്കും ലോകത്തിനുമുള്ള പ്രത്യാഘാതങ്ങളെ ക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ അവർ അസന്ദിഗ്‌ദ്ധമായി അപലപിച്ചു. സുസ്ഥിരവും സുരക്ഷിതവുമായ അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം അവർ iഊന്നിപ്പറയുകയും ഈ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും വഹിക്കാനാകുന്ന സാധ്യതകളെക്കുറിച്ച് ചർച്ചയും  ചെയ്തു.

ഉഭയകക്ഷി, ആഗോള വിഷയങ്ങളിൽ, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളിൽ ബന്ധം നിലനിർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.

*****



(Release ID: 1750953) Visitor Counter : 162