വനിതാ, ശിശു വികസന മന്ത്രാലയം

ആസാദി കാ അമൃത് മഹോത്സവം ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ മാസം രാജ്യവ്യാപകമായി തീമാറ്റിക് പോഷണ മാസം ആയി ആചരിക്കുന്നു

Posted On: 29 AUG 2021 11:45AM by PIB Thiruvananthpuram
രാജ്യത്തെ കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷക നിലവാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഭാരത സർക്കാരിന്റെ പ്രത്യേക പദ്ധതിയാണ് പോഷൻ അഭിയാൻ.
 
ഒരു ജനമുന്നേറ്റമാണ് പോഷൺ അഭിയാൻ. പദ്ധതിയിലെ പൊതു ജനപങ്കാളിത്തവും സാമൂഹിക കൂട്ടായ്മയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും സെപ്റ്റംബർ മാസം രാജ്യത്തുടനീളം പോഷണ മാസമായി ആചരിച്ചുവരുന്നു.
 
രാജ്യം ആസാദി കാ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വർഷം, വേഗത്തിൽ ഉള്ളതും സമഗ്രവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തെ നിരവധി ഉപവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. സമഗ്രമായ പോഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ ആഴ്ചയും പ്രത്യേക പ്രമേയവും നൽകിയിട്ടുണ്ട്. സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളും ആയി ചേർന്ന് കൊണ്ട് മാസം മുഴുവൻ നടപ്പാക്കാനുള്ള നിരവധി പ്രവർത്തനങ്ങളാണ് വനിതാ-ശിശു വികസന മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.
 
ഈ വർഷം നടപ്പാക്കേണ്ട പ്രത്യേക പ്രമേയം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
 
പ്രമേയം 1 
 
സെപ്റ്റംബർ ഒന്നു മുതൽ 7 വരെ - 'പൊഷൻ വാട്ടിക' എന്നപേരിൽ നടീൽ പ്രവർത്തനങ്ങൾ
 
പ്രമേയം 2 
 
സെപ്റ്റംബർ 8 മുതൽ 15 വരെ - പോഷണത്തിനായി യോഗയും ആയുഷും  
 
പ്രമേയം 3
 
സെപ്റ്റംബർ 16 മുതൽ 23 വരെ - ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യത്തെ ജില്ലകളിലെ, അംഗനവാടി സൗകര്യങ്ങളുടെ ഗുണഭോക്താക്കൾക്കായി പ്രാദേശിക പോഷണ കിറ്റുകളുടെ വിതരണം  
 
പ്രമേയം 4
 
സെപ്റ്റംബർ 24 മുതൽ 30 വരെ - ഗുരുതരമായ പോഷണ ദൗർലഭ്യം നേരിടുന്ന കുട്ടികളെ (SAM) തിരിച്ചറിഞ്ഞ് പോഷകസമ്പുഷ്ടമായ ഭക്ഷണം വിതരണം ചെയ്യുക 


(Release ID: 1750196) Visitor Counter : 755