ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യം കാരണം ഇനിമുതൽ എല്ലാ അഫ്ഗാൻ പൗരന്മാർക്കും  ഇ-വിസയിൽ മാത്രമേ ഇന്ത്യയിലേക്ക് പ്രവേശനം ഉള്ളു .

प्रविष्टि तिथि: 25 AUG 2021 11:56AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ആഗസ്റ്റ് ,25 ,2021

 അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും "ഇ-എമർജൻസി എക്സ്-മിസ്ക് വിസ" (E -Emergency  X Misc visa ) അവതരിപ്പിച്ചുകൊണ്ട് വിസ നടപടികൾ കാര്യക്ഷമമാക്കുന്നതും കാരണം, ഇനിമുതൽ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയിൽ മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ  കഴിയൂ.  ചില അഫ്ഗാൻ പൗരന്മാരുടെ  പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടുവെന്ന  റിപ്പോർട്ടുകൾ കണക്കിലെടുത്ത്, നിലവിൽ ഇന്ത്യയിൽ ഇല്ലാത്ത എല്ലാ അഫ്ഗാൻ പൗരന്മാർക്കും മുമ്പ് അനുവദിച്ച വിസകൾ അടിയന്തിരമായി  അസാധുവാക്കിയതായി അറിയിച്ചിട്ടുണ്ട് .ഇന്ത്യയിലേക്ക് വരാൻ  ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് www.indianvisaonline.gov.in ൽ ഇ-വിസയ്ക്ക് അപേക്ഷിക്കാം.
IE 


(रिलीज़ आईडी: 1748875) आगंतुक पटल : 253
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada