നിതി ആയോഗ്‌

നാഷണൽ മോണിറ്റയ്സേഷൻ പൈപ്പ്ലൈൻ കേന്ദ്ര ധനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 23 AUG 2021 5:45PM by PIB Thiruvananthpuram

ന്യൂഡൽഹിആഗസ്റ്റ് 23, 2021

 

കേന്ദ്ര മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സംരംഭങ്ങളുടെയും ആസ്തി ധനസമ്പാദന പദ്ധതിയായ നാഷണൽ മോണിറ്റയ്സേഷൻ പൈപ്പ്ലൈന് (NMP Volumes 1 & 2) കേന്ദ്ര ധന- വാണിജ്യ കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് തുടക്കം കുറിച്ചുഅടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സഹകരിച്ച് നീതി ആയോഗ് ആണ്  പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. 2021-2022-ലെ കേന്ദ്ര ബജറ്റിന് കീഴിലെ 'ആസ്തി ധനസമ്പാദനംഅടിസ്ഥാനമാക്കിയുള്ളതാണ്  പദ്ധതി. 2022 സാമ്പത്തിക വർഷം മുതൽ 2025 വരെ 4 വർഷക്കാലയളവിൽ കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന ആസ്തികൾ (core assets) വഴി ആറ് ലക്ഷം കോടി രൂപയുടെ ധന സമ്പാദനത്തിന് ആണ് പദ്ധതി ലക്ഷ്യമിടുന്നത്.

 

വൈസ് ചെയർമാൻ (നിതി ആയോഗ്), സിഇഒ (നിതി ആയോഗ്), അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ എന്നിവരുടെ സാന്നിധ്യത്തിൽ എൻഎംപി-യെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ 2 വാല്യങ്ങൾ ഇന്ന് പുറത്തിറക്കി.

 

പുതിയ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിനായി സ്വകാര്യമേഖലയിലെ നിക്ഷേപം പ്രയോജനപ്പെടുത്താനാണ് ആസ്തി ധനസമ്പാദനം ലക്ഷ്യമിടുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ധനമന്ത്രി പറഞ്ഞുതൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി ഉയർന്ന സാമ്പത്തിക വളർച്ച സാധ്യമാക്കുന്നതിനും കൂടാതെ പൊതുജന ക്ഷേമത്തിനായി ഗ്രാമീണ-അർദ്ധ നഗര പ്രദേശങ്ങൾ ബന്ധപ്പെടുത്തുന്നതിനും ഇത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

 

വിവിധ അടിസ്ഥാനസൗകര്യ മേഖലകളിലുടനീളംധനസമ്പാദനത്തിന് സാധ്യതയുള്ള പ്രോജക്ടുകൾ തിരിച്ചറിയുന്നതിനുള്ള ഒരു ഇടക്കാല കർമ പദ്ധതിയായാണ് എൻഎംപി-യെ വിഭാവനം ചെയ്യുന്നത്ഉദ്യോഗസ്ഥർക്ക് പദ്ധതിയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുംനിക്ഷേപകർക്ക് അവരുടെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വ്യവസ്ഥാപിതവും സുതാര്യവുമായ ഒരു സംവിധാനം സൃഷ്ടിക്കുകയാണ് എൻഎംപി ലക്ഷ്യമിടുന്നത്.

 

അസറ്റ് മോണിറ്റൈസേഷൻ പ്രോഗ്രാംമൊത്തത്തിൽ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഒരു ബഹുമുഖ സംവിധാനത്തിന്റെ ഭാഗമായിക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാർ ഉൾപ്പെടുന്ന അസറ്റ് മോണിറ്റൈസേഷൻ കോർ ഗ്രൂപ്പ് (സിജിഎംരൂപീകരിച്ചു.

 

 

 

 
 


(Release ID: 1748787) Visitor Counter : 333