ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 23 AUG 2021 10:08AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 58.25 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,072 പേർക്ക്; 160 ദിവസത്തി​നിടെ ഏറ്റവും കുറഞ്ഞ നിലയിൽ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.03 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,33,924 പേർ; 155 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

രോഗമുക്തി നിരക്ക് 97.63%; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,157 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,16,80,626 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.91%) കഴിഞ്ഞ 59 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  (1.94%) കഴിഞ്ഞ 28 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 50.75 കോടി പരിശോധനകൾ.

 



(Release ID: 1748184) Visitor Counter : 168