പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ കല്യാൺ സിംഗിന്റെ വിയോഗത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
ശ്രീ കല്യാൺ സിങ്ങിന് പ്രധാനമന്ത്രി മോദി അന്തിമോപചാരം അർപ്പിച്ചു
കല്യാൺ സിംഗ് ജി ... ജനക്ഷേമത്തിന് വേണ്ടി എപ്പോഴും പ്രവർത്തിക്കുകയും ഇന്ത്യയിലുടനീളം എപ്പോഴും പ്രശംസിക്കപ്പെടുകയും ചെയ്യുന്ന നേതാവ്: പ്രധാനമന്ത്രി
प्रविष्टि तिथि:
22 AUG 2021 4:27PM by PIB Thiruvananthpuram
നമുക്കെല്ലാവർക്കും ഇത് ദുഖത്തിന്റെ നിമിഷമാണ്. കല്യാൺ സിംഗ് ജിയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് കല്യാൺ സിംഗ് എന്ന് പേരിട്ടു. മാതാപിതാക്കൾ നൽകിയ പേരിന് അനുസൃതമായി അദ്ദേഹം തന്റെ ജീവിതം നയിച്ചു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ജനങ്ങളുടെ ക്ഷേമത്തിനായി നീക്കിവച്ചു, അത് തന്റെ ജീവിതത്തിന്റെ മന്ത്രമാക്കി. ഭാരതീയ ജനതാ പാർട്ടി, ഭാരതീയ ജനസംഘം, രാജ്യത്തിന്റെ ശോഭനമായ ഭാവി എന്നിവയ്ക്കായി അദ്ദേഹം സ്വയം സമർപ്പിച്ചു.
കല്യാൺ സിംഗ് ജിയുടെ പേര് ഇന്ത്യയിലുടനീളം വിശ്വാസത്തിന്റെ പര്യായമായി മാറി. അദ്ദേഹം പ്രതിബദ്ധതയുള്ള തീരുമാനമെടുക്കുന്നയാളായിരുന്നു, ജീവിതത്തിലുടനീളം ജനങ്ങളുടെ ക്ഷേമത്തിനായി എപ്പോഴും പരിശ്രമിക്കുകയായിരുന്നു. ഒരു എംഎൽഎ എന്ന നിലയിലോ ഗവണ്മെന്റിലോ ഗവർണർ എന്ന നിലയിലോ എന്ത് ഉത്തരവാദിത്തം നൽകിയാലും അദ്ദേഹം മറ്റുള്ളവർക്ക് പ്രചോദനമായി. ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമായി അദ്ദേഹം മാറി.
രാഷ്ട്രത്തിന് മൂല്യവത്തായ ഒരു വ്യക്തിത്വവും കഴിവുള്ള ഒരു നേതാവും നഷ്ടമായി . അദ്ദേഹത്തിന്റെ ആദർശങ്ങൾ പിന്തുടർന്ന് , അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ നിറവേറ്റിക്കൊണ്ട് , അദ്ദേഹത്തിന്റെ നഷ്ടം നികത്താൻ നാം ശ്രമിക്കണം. അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കണമെന്നും ഈ നഷ്ടം സഹിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നൽകണമെന്നും ഞാൻ ശ്രീരാമനോട് പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിക്കുന്നവർക്കും, അദ്ദേഹത്തിന്റെ മൂല്യങ്ങളിലും ആദർശങ്ങളിലും ഇന്ത്യയുടെ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്ന എല്ലാവർക്കും ശ്രീരാമൻ ശക്തി നൽകട്ടെ.
****
(रिलीज़ आईडी: 1748121)
आगंतुक पटल : 246
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada