ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ ആകെ എണ്ണം 57.61 കോടി പിന്നിട്ടു
രോഗമുക്തി നിരക്ക് (97.54%) 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34,457 പേർക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം (3,61,340) കഴിഞ്ഞ 151 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.12%; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2%) തുടർച്ചയായ 26-ാം ദിവസവും 3 ശതമാനത്തിൽ താഴെ
Posted On:
21 AUG 2021 10:13AM by PIB Thiruvananthpuram
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകിയ 36,36,043 ഡോസ് വാക്‌സിൻ ഉൾപ്പെടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 57.61 കോടി (57,61,17,350) പിന്നിട്ടു. 64,01,385 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിൻ ഡോസുകൾ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നൽകിയിട്ടുള്ളത്:
ആരോഗ്യപ്രവർത്തകർ
ഒന്നാം ഡോസ് 1,03,52,796
രണ്ടാം ഡോസ് 81,87,062
മുന്നണിപ്പോരാളികൾ
ഒന്നാം ഡോസ് 1,82,99,850
രണ്ടാം ഡോസ് 1,24,76,020
18-44 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 21,37,85,511
രണ്ടാം ഡോസ് 1,84,75,457
45-59 പ്രായപരിധിയിലുള്ളവർ
ഒന്നാം ഡോസ് 12,18,54,173
രണ്ടാം ഡോസ് 4,80,82,007
60നുമേൽ പ്രായമുള്ളവർ
ഒന്നാം ഡോസ് 8,30,11,132
രണ്ടാം ഡോസ് 4,15,93,342
ആകെ 57,61,17,350
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,347 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,15,97,982 ആയി.
ദേശീയ രോഗമുക്തി നിരക്ക് 97.54% ആയി. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ 55-ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 34,457 പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,61,340 പേരാണ്. കഴിഞ്ഞ 151 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.12% മാത്രമാണ്. 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,21,205 പരിശോധനകൾ നടത്തി. ആകെ 50.45 കോടിയിലേറെ (50,45,76,158) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.98 ശതമാനമാണ്. കഴിഞ്ഞ 57 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 26-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. കഴിഞ്ഞ 75 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.
*****
(Release ID: 1747777)
Visitor Counter : 197
Read this release in:
Tamil
,
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu