ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ  എണ്ണം 54.58 കോടി പിന്നിട്ടു

Posted On: 16 AUG 2021 10:55AM by PIB Thiruvananthpuram



ന്യൂഡൽഹി , ആഗസ്റ്റ് 16,2021

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 54.58 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് 61,54,235 സെഷനുകളിലൂടെ ആകെ 54,58,57,108 വാക്‌സിന്‍ ഡോസ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,43,114  ഡോസ് വാക്‌സിന്‍ നല്‍കി.

ദേശീയ രോഗമുക്തി നിരക്ക് 97.48%. ആയി.രാജ്യത്താകെ ഇതുവരെ 3,14,11,924  പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,909 പേര്‍ സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 32,937 പേര്‍ക്കാണ്.

തുടര്‍ച്ചയായ 50 -ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,81,947 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.18% മാത്രമാണ്.
 
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,81,212 പരിശോധനകള്‍ നടത്തി. ആകെ 49.48 കോടിയിലേറെ (49,48,05,652)) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.01 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.79 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ  21-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. 70  ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്. 

 

SKY

 

*****


(Release ID: 1746289) Visitor Counter : 233