പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക സിംഹ ദിനത്തിൽ സിംഹസംരക്ഷണത്തിൽ തല്പരരായ ഏവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
Posted On:
10 AUG 2021 10:55AM by PIB Thiruvananthpuram
ലോക സിംഹ ദിനത്തിൽ സിംഹസംരക്ഷണത്തിൽ താൽപ്പര്യമുള്ള എല്ലാപേരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
" ഗാംഭീര്യവും , ധൈര്യവുമുള്ളതാണ് സിംഹം. ഏഷ്യാറ്റിക് സിംഹത്തിന്റെ ഭവനമായതിൽ ഇന്ത്യ അഭിമാനിക്കുന്നു. ലോക സിംഹ ദിനത്തിൽ, സിംഹ സംരക്ഷണത്തിൽ താൽപ്പര്യമുള്ള എല്ലാപേരെയും ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ സിംഹങ്ങളുടെ എണ്ണത്തിലെ വർദ്ധനയിൽ ഒരു സ്ഥിരത കണ്ടതിൽ നിങ്ങൾക്ക് സന്തോഷം ഉണ്ടാകും .
ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഗിർ സിംഹങ്ങളുടെ സുരക്ഷിതവും ഭദ്രവുമായ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. ആവാസവ്യവസ്ഥകൾ സുരക്ഷിതമാണെന്നും ടൂറിസത്തിന് ഉത്തേജനം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക സമൂഹങ്ങളും ആഗോള മികച്ച സമ്പ്രദായങ്ങളും ഉൾപ്പെടുന്ന നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്
(Release ID: 1744354)
Visitor Counter : 233
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada