പ്രധാനമന്ത്രിയുടെ ഓഫീസ്‌

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 09 AUG 2021 9:41AM by PIB Thiruvananthpuram

കൊളോണിയലിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"കൊളോണിയലിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത മഹാന്മാർക്ക് ആദരാഞ്ജലികൾ. മഹാത്മാഗാന്ധിയുടെ പ്രചോദനത്താൽ, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആത്മാവ് ഇന്ത്യയിലുടനീളം പ്രതിധ്വനിക്കുകയും നമ്മുടെ രാജ്യത്തെ  യുവജനങ്ങൾക്ക്   ഊർജ്ജം പകരുകയും ചെയ്തു."

****


(रिलीज़ आईडी: 1743921) आगंतुक पटल : 274
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada