ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
മൂന്നു വര്‍ഷത്തിനുള്ളില്‍ കൈത്തറി ഉല്‍പ്പാദനം 60,000 കോടി രൂപ എന്ന ഇപ്പോഴത്തെ നിലയില്‍ നിന്ന് 1,25,000 കോടി രൂപയായി ഇരട്ടിയാക്കണം- കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ
നിലവിലെ 2500 കോടിയില്‍ നിന്ന് 10000 കോടിയായി കൈത്തറി കയറ്റുമതി നാലിരട്ടിയാക്കാനുള്ള സമയമായി - ഗോയല്‍
ദേശീയ കൈത്തറി ദിനം രാജ്യമെമ്പാടും ആഘോഷിച്ചു,
ലക്ഷ്യം നേടുന്നതിനും സമഗ്രമായി പുരോഗതി മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളും വഴികളും ശിപാര്‍ശ ചെയ്യുന്നതിനായി എല്ലാ നെയ്ത്തുകാരും പരിശീലകരും ഉപകരണ നിര്‍മ്മാതാക്കളും വിപണ വിദഗ്ധരും മറ്റ് ഓഹരി ഉടമകളും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും
കൈത്തറികളെ വളര്‍ച്ചയുടെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്- പീയുഷ് ഗോയല്‍,
സംസ്ഥാന പിന്തുണയെ ആശ്രയിക്കാതെ ഈ മേഖല വേണ്ടത്ര ശക്തമാകുകയും അഭിവൃദ്ധി പ്രാപിക്കുകയും വേണം- ഗോയല്‍,
കേരളത്തിലെ കോവളം, ജമ്മു കാശ്മീരിലെ കനിഹാമ, ആസമിലെ ഗോലഘട്ട് മൊഹപ്പാറ എന്നിവിടങ്ങളില്‍ കൈത്തറി കരകൗശല ഗ്രാമങ്ങള്‍ സ്ഥാപിച്ചു
ശ്രീ ഗോയലും ശ്രീമതി ദര്‍ശന ജാര്‍ദോഷും സംയുക്തമായി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ഡിസൈന്‍ റിസോഴ്‌സ് സെന്ററും ÿഛത്തീസ്ഗഡിലെ റായ്ഗഡിലെ നെയ്ത്തുകാരുടെ സേവന കേന്ദ്രവും ഏഴാം ദേശീയ കൈത്തറി ദിനത്തില്‍ ഉദ്ഘാടനം ചെയ്തു.
Posted On:
07 AUG 2021 5:13PM by PIB Thiruvananthpuram
കൈത്തറി മേഖലയുടെ ഉല്‍പ്പാദനശേഷി മൂന്നുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള 60,000 കോടി രൂപയില്‍ നിന്ന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ആയിരം കോടി രൂപയായി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്, വാണിജ്യം, വ്യവസായം, ഉപഭോക്തൃകാര്യ-ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ പീയുഷ് ഗോയല്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കൈത്തറി ഇനങ്ങളുടെ കയറ്റുമതി നിലവിലുള്ള 2,500 കോടി രൂപയില്‍ നിന്ന് 10,000 കോടി രൂപയായി ഉയര്‍ത്താനുള്ള ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെയ്ത്തുകാരെയും തൊഴിലാളികളെയും സാമ്പത്തികമായി ശാക്തീകരിക്കുകയും അവരുടെ ഉല്‍കൃഷ്ടമായ കരകൗശലകഴിവുകളില്‍ അഭിമാനം ഉള്‍ച്ചേര്‍ക്കാനുമായി കൈത്തറി മേഖലയുടെ സുസ്ഥിര വികസനം ഉറപ്പാക്കാന്‍ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ന് ഏഴാമത് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിയെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ഗോയല്‍ പറഞ്ഞു,
ഈ ലക്ഷ്യം കൈവരിക്കുന്നതിനും കൈത്തറി മേഖലയുടെ സമഗ്രമായ മികച്ച പുരോഗതിയുണ്ടാക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളേയും വഴികളേയും കുറിച്ച് ശിപാര്‍ശ നല്‍കുന്നതിനായി എല്ലാ നെയ്ത്തുകാരും പരിശീലകരും ഉപകരണ നിര്‍മ്മാതാക്കളും മാര്‍ക്കറ്റിംഗ് വിദഗ്ധരും മറ്റ് ഓഹരി ഉടമകളും അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
നമ്മുടെ സാംസ്‌കാരിക പൈതൃകത്തില്‍ കൈത്തറി മേഖലയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. നൂറ്റാണ്ടുകളായി, ഈ നെയ്ത്തിന്റെയും ഡിസൈനിംഗ് കഴിവുകള്‍ തലമുറകളിലൂടെ കൈമാറി നിലനിര്‍ത്തിയിട്ടുമുണ്ട്. 1905 ആഗസ്റ്റ് 07 -ന് കൊല്‍ക്കത്ത ടൗണ്‍ഹാളില്‍ നടന്ന യോഗത്തിലാണ്
ആഭ്യന്തര ഉല്‍പ്പന്നങ്ങളേയും ഉല്‍പ്പാദന പ്രക്രിയകളേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്വദേശി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു ഈ ചരിത്ര സന്ദര്‍ഭത്തെ അനുസ്മരിക്കാനും നമ്മുടെ കൈത്തറി പാരമ്പര്യത്തെ ആഘോഷിക്കാനും ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ല്‍ പ്രഖ്യാപിച്ചു. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും #MyHandloomMyPride സഹകരിച്ച് അവരുടെ മഹത്വം പ്രദര്‍ശിപ്പിക്കാനും സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും അഭ്യര്‍ത്ഥിച്ചിരുന്നു. നെയ്ത്തുകാരെയും കൈത്തറി മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞത് ഒരു കൈത്തറി ഇനമെങ്കിലും വാങ്ങണമെന്ന് മന്ത്രിയും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ തിരുവനന്തപുരത്തെ കോവളം, അസമിലെ ഗോലഘട്ട് ജില്ലയിലെ മൊഹ്പാര ഗ്രാമം, ശ്രീനഗറിലെ ബുദ്ഗാം, കനിഹാമ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സഹകരണത്തോടെ മൂന്ന് കൈത്തറി കരകൗശല ഗ്രാമങ്ങള്‍ സ്ഥാപിച്ചതിന് എന്‍.എച്ച്.ഡി. സി (നാഷണല്‍ ഹാന്റ്‌ലൂം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) യെ അഭിനന്ദിച്ച മന്ത്രി, അത് ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ക്ക് അധിക ആകര്‍ഷണം നല്‍കുക മാത്രമല്ല, ഈ മേഖലകളിലെ വളരെയധികം അറിയപ്പെടുന്ന കൈത്തറി, കരകൗശല ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും നെയ്ത്തുകാരുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നതിലേക്ക് അത് നയിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി. മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ മേഖലയെ പുതിയ ആശയങ്ങളും ചിന്തകളും ആധുനിക സാങ്കേതിക പുരോഗതികളുമായി പുനരുജ്ജീവിപ്പിക്കാന്‍ കൈത്തറി വികസന കോര്‍പ്പറേഷനെ ശ്രീ ഗോയല്‍ ഉപദേശിച്ചു. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഈ മേഖലയ്ക്ക് എങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്ന് ബുദ്ധിപരമായി ചിന്തിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 'നമ്മളെ സ്വയംപര്യാപ്തം(ആത്മനിര്‍ഭര്‍) ആക്കുന്നതിലൂടെ നമുക്ക് ഇന്ത്യയെ സ്വയംപര്യാപ്തം (ആത്മനിര്‍ഭര്‍) ആക്കാം'അദ്ദേഹം പറഞ്ഞു.
ശ്രീ ഗോയലും ശ്രീമതി ദര്‍ശന ജാര്‍ദോഷും സംയുക്തമായി തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ഡിസൈന്‍ റിസോഴ്‌സ് സെന്ററും ഛത്തീസ്ഗഡ് റായ്ഗഡിലെ നെയ്ത്തുകാരുടെ സേവന കേന്ദ്രത്തിന്റെ കെട്ടിടവും ഉദ്ഘാടനം ചെയ്തു. ദേശീയ കൈത്തറി വികസന കോര്‍പ്പറേഷ വെര്‍ച്വലായി ബയര്‍ സെല്ലര്‍ മീറ്റും സംഘടിപ്പിച്ചു.
70 ശതമാനത്തിലധികം നെയ്ത്തുകാരും അനുബന്ധ തൊഴിലാളികളും സ്ത്രീകളായ ഈ മേഖല സ്ത്രീ ശാക്തീകരണത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച ടെക്‌സ്‌റ്റൈല്‍സ് റെയില്‍വേ സഹമന്ത്രി ശ്രീമതി ദര്‍ശന ജാര്‍ദോഷ് പറഞ്ഞു. വോക്കല്‍ ഫോര്‍ ലോക്കല്‍ സംരംഭത്തിന് കീഴില്‍ പ്രാദേശിക കരകൗശലത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു.
ദേശീയ കൈത്തറി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ നെയ്ത്തുകാരോട് ശ്രീ ഗോയലും ശ്രീമതി ദര്‍ശന ജാര്‍ദോഷും സംവദിച്ചു. ചടങ്ങ് നടന്ന ഹോട്ടല്‍ അശോകിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ ഉല്‍കൃഷ്ടമായ കൈത്തറി ഉല്‍പ്പന്നങ്ങളുടെ സമ്പന്നമായ പ്രദര്‍ശനവും സംഘടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ്, ഏഴാമത് ദേശീയ കൈത്തറി ദിനാഘോഷത്തില്‍ കൈത്തറി വികസന കോര്‍പ്പറേഷന്‍ (എന്‍.എച്ച്.ഡി.സി) 2021 ഓഗസ്റ്റ് 1 മുതല്‍ 15 വരെ ന്യൂഡല്‍ഹിയിലെ ഐ.എന്‍.എയിലെ ഡില്ലിഹാറ്റില്‍ ദേശീയ തലത്തില്‍ #MyHandloomMyPride പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളമുള്ള കൈത്തറി ക്ലസ്റ്ററുകള്‍ /പോക്കറ്റുകളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പാദക കമ്പനികളും നെയ്ത്തുകാരും വില്‍പ്പനയ്ക്കായി കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 125 -ലധികം കൈത്തറി ഏജന്‍സികള്‍/ ദേശീയ അവാര്‍ഡ് ജേതാക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രദര്‍ശനം 2021 ഓഗസ്റ്റ് 15 വരെ പതിനഞ്ച് ദിവസം രാവിലെ 11 മുതല്‍ രാത്രി 8 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം തുറന്നിരിക്കുകയും 10000 ല്‍ അധികം ആളുകള്‍ പ്രദര്‍ശനം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ചില അത്യുല്‍ക്കര്‍ഷ സ്ഥലങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഹാന്‍ഡ്‌ലൂം എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ഹോട്ടല്‍ ലീലാ പാലസിന് സമീപമുള്ള ന്യൂ മോട്ടി ബാഗിലെ കമ്മ്യൂണിറ്റി ഹാളിലും 2021 ആഗസ്റ്റ് 7 മുതല്‍ 11 വരെ മൈ ഹാന്‍ഡ്‌ലൂം മൈപ്രൈഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നുണ്ട്.
(Release ID: 1743686)
Visitor Counter : 270