പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശിലെ പി എം ജി കെ എ വൈ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആഗസ്റ്റ് 7 ന് സംവദിക്കും

Posted On: 05 AUG 2021 6:59PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ (പി എം ജി കെ എ വൈ) ഗുണഭോക്താക്കളുമായി 2021 ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും.

പദ്ധതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള തീവ്രമായ പ്രചാരണം സംസ്ഥാന ഗവണ്മെന്റ്  നടത്തുന്നുണ്ട് , അതുവഴി യോഗ്യരായ ആരെയും ഒഴിവാക്കില്ല. സംസ്ഥാനം 2021 ആഗസ്റ്റ് 7 പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ദിനമായി ആഘോഷിക്കും.

പി എം ജി കെ എ വൈയ്ക്ക്  കീഴിൽ, മധ്യപ്രദേശിലെ 4.83 കോടി ഗുണഭോക്താക്കൾക്ക് 25000 -ലധികം ന്യായവില കടകളിൽ നിന്ന് സൗജന്യ റേഷൻ ലഭിക്കുന്നു.

മധ്യ പ്രദേശ്  ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, അസം, ത്രിപുര, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തിനും പരിപാടി സാക്ഷ്യം വഹിക്കും.

*****



(Release ID: 1742895) Visitor Counter : 203