പ്രധാനമന്ത്രിയുടെ ഓഫീസ്‌

2020 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 05 AUG 2021 9:46AM by PIB Thiruvananthpuram

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ നേട്ടത്തിലൂടെ അവർ മുഴുവൻ രാജ്യത്തിന്റെയും, പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെയും മനസ്സിൽ ഇടം പിടിച്ചതായും  പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു  : 

ചരിത്രപരം !  ഓരോ ഇന്ത്യക്കാരന്റെയും ഓർമ്മയിൽ കൊത്തിവയ്ക്കപ്പെടുന്ന ദിവസം.

വെങ്കലം നേടിയതിന് നമ്മുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ഈ നേട്ടത്തിലൂടെ, അവർ മുഴുവൻ രാജ്യത്തിന്റെയും, പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെയും മനസ്സിൽ ഇടം പിടിച്ചു. നമ്മുടെ ഹോക്കി ടീമിനെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു 🏑"


(Release ID: 1742593) Visitor Counter : 259