പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശിലെ പി എം ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആഗസ്റ്റ് 5 ന് സംവദിക്കും
Posted On:
04 AUG 2021 9:27AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി 2021 ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും.
ഉത്തർപ്രദേശ് 2021 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ദിനമായി ആഘോഷിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് ഒരു ഗുണഭോക്താവിനെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്തുടനീളം വിപുലമായ ബോധവൽക്കരണ പരിപാടി ആരംഭിക്കും.
സംസ്ഥാനത്തെ ഏതാണ്ട് 15 കോടി ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി സൗജന്യമായി റേഷൻ ലഭിക്കുന്നു. സംസ്ഥാനത്തെ ഏകദേശം 80,000 ന്യായവില കടകൾ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുക്കും.
(Release ID: 1742140)
Visitor Counter : 193
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada