യുവജനകാര്യ, കായിക മന്ത്രാലയം

കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ, പാരാലിമ്പിക് തീം സോങ് പുറത്തിറക്കി

Posted On: 03 AUG 2021 4:10PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ആഗസ്റ്റ് 03, 2021

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ, ഇന്ത്യൻ പാരാലിമ്പിക് സംഘത്തിനായുള്ള തീം സോങ്, “കർ ദേ കമാൽ തു” ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി. ലക്നൗ സ്വദേശിയായ ദിവ്യൻഗ് ക്രിക്കറ്റ് താരം സഞ്ജീവ് സിംഗ് ആണ് “കർ ദേ കമാൽ തു" (Kar De Kamaal Tu) എന്ന ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്.

താരങ്ങളുടെ അനിതരസാധാരണമായ ആത്മവീര്യം ആണ് അവരുടെ അതിശക്തമായ നിശ്ചയദാർഢ്യം വെളിവാക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവെ ശ്രീ അനുരാഗ് ഠാക്കൂർ അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്കായി മത്സരിക്കുന്ന വേളകളിൽ 130 കോടി ജനങ്ങളും അവർക്കായി ആർപ്പു വിളിക്കുന്നുണ്ട് എന്നത് ഓർമ്മയിൽ സൂക്ഷിക്കണമെന്നും അദ്ദേഹം താരങ്ങളോട് ആവശ്യപ്പെട്ടു. മത്സരങ്ങൾക്കായി താരങ്ങളെ സജ്ജമാക്കാനും അവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാനായും പ്രയത്നിച്ച പാരാലിമ്പിക്ക് കമ്മിറ്റി ഓഫ് ഇന്ത്യ, സമിതി അധ്യക്ഷ ശ്രീമതി ദീപ മാലിക് എന്നിവരെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.

 
9 വ്യത്യസ്ത കായിക ഇനങ്ങളിലായി 54 താരങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ഇത് രാജ്യം ഇതുവരെ അയച്ച സംഘങ്ങളിൽ ഏറ്റവും വലുതാണ്. ഇവരിൽ ഒട്ടനവധി കായികതാരങ്ങൾ മേളയ്ക്ക് യോഗ്യത നേടിയത് ലോകറെക്കോർഡ് പ്രകടനങ്ങളിലൂടെയാണ് എന്നത് മെഡൽ സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
 
RRTN/SKY
 
******


(Release ID: 1741922) Visitor Counter : 344