ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ദേശീയ ആരോഗ്യ കമ്മീഷനുമായുള്ള അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു

Posted On: 30 JUL 2021 3:23PM by PIB Thiruvananthpuram



 ന്യൂഡൽഹി, ജൂലൈ 30, 2021

ദേശീയ ആരോഗ്യ കമ്മീഷനുമായി നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു.

മാർഗ രേഖ അനുസരിച്ച്, 2023 ന്റെ ആദ്യ പകുതിയിൽ തന്നെ നാഷണൽ എക്സിറ്റ് ടെസ്റ്റ് (NExT) നടത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി യോഗത്തിൽ എൻ‌എം‌സി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നടപടിക്രമങ്ങൾ പരിശോധിക്കുന്നതിനും മെഡിക്കൽ വിദ്യാർത്ഥികളിലെ ഉത്കണ്ഠ നീക്കം ചെയ്യുന്നതിനും, 2022 ൽ ഒരു മോക്ക് റൺ ആസൂത്രണം ചെയ്ത് നടത്തും.

 നെക്സ്റ്റ് (ഘട്ടം 1, 2) ഫലങ്ങൾ ചുവടെ പറയുന്നവയ്ക്ക് ഉപയോഗിക്കുമെന്നും ചർച്ച ചെയ്യപ്പെട്ടു:

 (i) ഫൈനൽ M.B.B.S. പരീക്ഷ യോഗ്യത

 (ii) ഇന്ത്യയിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് ലൈസൻസ് നേടുന്നതിന്

 (iii) ബ്രോഡ് സ്പെഷ്യാലിറ്റികളിൽ പിജി സീറ്റുകളുടെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള വിഹിതം നിർണയിക്കുന്നതിന്

ഇന്ത്യയിലോ ലോകത്തിന്റെ ഏത് ഭാഗത്തോ പരിശീലനം നേടിയ എല്ലാവർക്കും നെക്സ്റ്റ് പരീക്ഷ ഒരുപോലെയായിരിക്കും. അതിനാൽ, വിദേശ മെഡിക്കൽ ബിരുദധാരികൾ (എഫ്എംജി) / പരസ്പര അംഗീകാരം എന്നീ പ്രശ്നങ്ങൾ ഇത് പരിഹരിക്കുമെന്നതാണ് നെക്സ്റ്റ് പരീക്ഷയുടെ പ്രാധാന്യം.

 

RRTN/SKY

 



(Release ID: 1740801) Visitor Counter : 189