പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര കടുവ ദിനത്തിൽ വന്യജീവി പ്രേമികളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
Posted On:
29 JUL 2021 10:32AM by PIB Thiruvananthpuram
അന്താരാഷ്ട്ര കടുവ ദിനത്തിൽ കടുവ സംരക്ഷണത്തിൽ താൽപ്പര്യമുള്ള വന്യജീവി പ്രേമികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
അന്താരാഷ്ട്ര കടുവ ദിനത്തിൽ , വന്യജീവി പ്രേമികൾക്ക്, പ്രത്യേകിച്ച് കടുവ സംരക്ഷണത്തോട് താൽപ്പര്യമുള്ളവർക്ക് ആശംസകൾ. ആഗോളതലത്തിൽ 70% ത്തിലധികം കടുവകളുടെ വാസസ്ഥലമെന്ന നിലയ്ക്ക് , കടുവകൾക്ക് സുരക്ഷിതമായ ആവാസ വ്യവസ്ഥകൾ ഉറപ്പുവരുത്തുന്നതിനും കടുവ സൗഹാർദ്ദ പരിസ്ഥിതി വ്യവസ്ഥകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത നാം ആവർത്തിക്കുന്നു.
18 സംസ്ഥാനങ്ങളിലായി 51 കടുവ സംരക്ഷണ കേന്ദ്രങ്ങൾ ഇന്ത്യയിലുണ്ട്. 2018 ലെ അവസാന കടുവ സെൻസസ് കടുവകളുടെ എണ്ണത്തിൽ വർധന കാണിച്ചു. കടുവ സംരക്ഷണം സംബന്ധിച്ച സെന്റ് പീറ്റേഴ്‌സ്ബർഗ് പ്രഖ്യാപന ലക്ഷ്യത്തിന് 4 വർഷം മുൻപ് തന്നെ കടുവകളുടെ എണ്ണം ഇരട്ടിയാക്കുക എന്ന ലക്ഷ്യം ഇന്ത്യ നേടിയത്.
കടുവ സംരക്ഷണത്തിനുള്ള ഇന്ത്യയുടെ തന്ത്രം പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തുന്നതിന് ഏറ്റവും പ്രാധാന്യം നൽകുന്നു. നമ്മുടെ മഹത്തായ ഭൂമി പങ്കിടുന്ന എല്ലാ സസ്യജന്തുജാലങ്ങളുമായി പൊരുത്തപ്പെടുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള നമ്മുടെ ധര്‍മ്മചിന്തകളും നമുക്ക് പ്രചോദനമാണ്.
(Release ID: 1740196)
Visitor Counter : 274
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada