വനിതാ, ശിശു വികസന മന്ത്രാലയം

ആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു

Posted On: 27 JUL 2021 3:29PM by PIB Thiruvananthpuram

 




ന്യൂഡൽഹിജൂലൈ 27, 2021

കേന്ദ്ര വനിതാശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനി ഇന്ന് വിർച്വലായി ദേശീയ വനിതാ കമ്മീഷന്റെ 24/7 ഹെൽപ്പ്ലൈൻ നമ്പർ -7827170170 ഉദ്ഘാടനം ചെയ്തുആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകളെ പോലീസ്ആശുപത്രികൾജില്ലാ ലീഗൽ സർവീസ് അതോറിറ്റിസൈക്കോളജിക്കൽ സേവനങ്ങൾ തുടങ്ങിയ ഉചിതമായ അധികാരികളുമായി റഫറൽ വഴി ബന്ധിപ്പിച്ച് ഓൺലൈൻ പിന്തുണ നൽകാനാണ് ഹെൽപ്പ്ലൈൻ ലക്ഷ്യമിടുന്നത്.

 

അക്രമത്തിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് 24 മണിക്കൂർ കൗൺസിലിംഗ് സേവനങ്ങൾ നൽകുകസ്ത്രീകളുമായി ബന്ധപ്പെട്ട രാജ്യത്തൊട്ടാകെയുള്ള ഗവണ്മെന്റ് പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ഏകീകൃത നമ്പറിലൂടെ നൽകുക എന്നിവയാണ് ഹെൽപ്പ്ലൈനിന്റെ ലക്ഷ്യംപരിശീലനം ലഭിച്ച ഒരു വിദഗ്ധ സംഘം ഹെൽപ്പ്ലൈനിൽ പ്രവർത്തിക്കും.  ന്യൂ ഡെൽഹിയിലെ ദേശീയ വനിതാ കമ്മീഷന്റെ പരിസരത്ത് പ്രവർത്തിക്കുന്ന  ഹെൽപ്പ്ലൈനിൽ വിളിച്ച് 18 വയസും അതിൽ കൂടുതലുമുള്ള ഏതൊരു പെൺകുട്ടിക്കും/സ്ത്രീക്കും സഹായം തേടാം.

ഇലക്ട്രോണിക്സ്ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനുമായി സഹകരിച്ചാണ് ഡിജിറ്റൽ ഹെൽപ്പ്ലൈൻ സേവനം വികസിപ്പിച്ചിരിക്കുന്നത്.
 
 
RRTN/SKY
 
*****

(Release ID: 1739539) Visitor Counter : 300