പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭാഗീരഥി  അമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു 

प्रविष्टि तिथि: 23 JUL 2021 9:38PM by PIB Thiruvananthpuram

 

കേരളത്തിന്റെ അക്ഷര മുത്തശ്ശി ഭാഗീരഥി  അമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കുകയും ദുഖം രേഖപ്പെടുത്തുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

ബഹുമാന്യയായ ഭാഗീരഥി അമ്മയ്ക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ ജീവിത യാത്രയിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്, പ്രത്യേകിച്ചും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവരുടെ അവിരാമമായ അഭിനിവേശം. അവരുടെ നിര്യാണത്തിൽ ദുഃഖമുണ്ട്. അവരുടെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി.

*****


(रिलीज़ आईडी: 1738390) आगंतुक पटल : 223
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada